Web Desk
കോവിഡ്-19 മഹാമാരിക്കെതിരെയുള്ള അതിജീവന പോരാട്ടത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്.
കോവിഡ് പോസിറ്റീവായ 2621 കേസിൽ 1235 രോഗികൾ ആശുപത്രി വിടുമ്പോൾ കേരളം കൈ വരിച്ചത് 47.11 ശതമാനം രോഗമുക്തി . മരണനിരക്ക് 0.76 ശതമാനമായി പിടിച്ചു നിർത്താനും സാധിച്ചു . ദേശീയ തലത്തിൽ മരണ നിരക്ക് 3,37 % ശതമാനവും (3,52,474/11,882)ആഗോള തലത്തിൽ 5.4 ശതമാനാവുമാണ് (81,36,087/4,39560 ).
കോവിഡ് 19 ബാധിച്ചു ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തത് 3,52,474 പോസിറ്റീവ് കേസുകൾ.
1,80,013 രോഗികൾക്ക് രോഗം ഭേദമായി ആശുപത്രി വിടുമ്പോൾ രോഗമുക്തി ദേശീയ ശരാശരിയിൽ 51.07 ശതമാനവും . ആഗോള തലത്തിൽ 52.22 ശതമാനവും.
കേരളത്തിൽ ആകെ റിപ്പോർട്ടു ചെയ്ത 2621 കോവിഡ് കേസുകളിൽ 2269 കേസുകളും വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ രോഗവുമായി വന്നതാണ്. കേരളത്തിൽ സമ്പർക്കം മൂലം രോഗം ബാധിച്ചത് 352 പേർക്ക്. അതിൽ നിന്നും മരണപ്പെട്ടത് നാലുപേർ . മരണപ്പെട്ട മറ്റുള്ളവ 16 പേരും വിദേശത്ത് നിന്നോ ഇതരസംസ്ഥാനങ്ങളിൽ നിന്നോ വൈറസ് ബാധിതരായി എത്തിയതായിരുന്നു . ലോക്ക് ഡൗൺ കൃത്യമായി നടപ്പാക്കിയും ആരോഗ്യ പ്രവർത്തകർ, പോലീസ്, സാമൂഹിക സന്നദ്ധ സംഘാടനകൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപിച്ചു ബ്രേക്ക് ദ് ചെയിൻ, സാമൂഹിക അടുക്കള തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ ഈ കാലയളവിൽ നടപ്പിലാക്കിയിരുന്നു.
രോഗ പ്രതിരോധത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടം തുടരാനും സാമൂഹിക വ്യാപനം തടയനുമായി സർക്കാർ മുന്നോട്ടു വയ്ക്കുന്ന ചില നിർദ്ദേശങ്ങൾ ഇവയാണ്.
1) സാമൂഹിക അകലം തുടരണം…
2) ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം…
3) വീട്ടിലെ നിരീക്ഷണ കാലത്ത് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം…
4) വ്യക്തി ശുചിത്വം പാലിക്കുക…
5) രോഗികളെ ശരിയായി പരിചരിക്കുക…
6) കൈകൾ വൃത്തിയായി സൂക്ഷിക്കുക (Break the chain)
7) വീടിന് വെളിയിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുക…
8) പൊതു സ്ഥലത്ത് തുപ്പരുത്…
9) സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക…
10) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ് മറയ്ക്കുക….
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.