Web Desk
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,54 ലക്ഷമായി. 11,903 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന് നഷ്ടമായത്. 1.55 ലക്ഷം പേര് രോഗമുക്തി നേടിയതായും 1.86 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കൊവിഡ് ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ സംസ്ഥാനങ്ങള്‍ ഇന്നലെ മരണനിരക്ക് പുറത്തുവിട്ടത്. അതാണ് ഇന്നലത്തെ മരണസംഖ്യ രണ്ടായിരം കടക്കുവാന്‍ കാരണം. ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് ഈ നടപടി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 81 പേര് മരിച്ചു. അതേസമയം കൊവിഡ് ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ചേര്‍ത്ത് ഇന്നലെ പുറത്തുവിട്ട മരണനിരക്ക് 1,409 ആണ്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം 5,537 ആയി. 2,701 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1.13 ലക്ഷമായി ആകെ രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്ത് 50.99 ശതമാനം പേര് രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത്തില്‍ 24,642 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,534 പേര് മരിക്കുകയും ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. ഡല്‍ഹിയില്‍ 44,688 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ആകെ മരണം 1,837 ആയി. കേരളത്തില്‍ ഇന്നലെ 79 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 1,366 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുളളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.