കോവിഡ് പ്രതിസന്ധിക്കിടയിലും കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ഒരുകോടിയിലധികമായി റെക്കോര്‍ഡ് നേട്ടത്തിലേക്ക്. 11827466/- (ഒരുകോടി പതിനെട്ട് ലക്ഷത്തി ഇരുപത്തിഏഴായിരത്തി നാനൂറ്റി അറുപത്തി ആറു) രൂപയാണ് 2020 ഏപ്രില്‍ 1 മുതല്‍ 2021 ജനുവരി മാസം വരെയുള്ള വില്‍പ്പന.
ആസ്ഥാന ഓഫീസ് ഉള്‍പ്പെടെ ഏഴ് വില്‍പ്പനശാലകളിലുമായി 10159931/- (ഒരുകോടി ഒരു ലക്ഷത്തി അമ്പത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്ന് രൂപ), പുസ്തകമേളയില്‍ ഇ൯സ്റ്റിറ്റ്യൂട്ട് ആസ്ഥാനഓഫീസ് 922659/- (ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി അറുനൂറ്റി അമ്പത്തി ഒമ്പത് രൂപ), കോഴിക്കോട് പ്രാദേശിക കേന്ദ്രം 744876/- (ഏഴ് ലക്ഷത്തി നാല്‍പത്തി നാലായിരത്തി എണ്ണൂറ്റി എഴുപത്തി ആറു രൂപ) എന്നിങ്ങനെയാണ് വിറ്റുവരവ്. നവീകരിച്ച് ആരംഭിച്ച തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വില്പനശാലയില്‍ മാത്രം 3680605/- (മുപ്പത്തി ആറു ലക്ഷത്തി എണ്‍പതിനായിരത്തി അറുനൂറ്റി അഞ്ചു രൂപ) യാണ് ഈ പ്രതിസന്ധിക്കിടയിലും വില്‍പ്പന നടന്നത്. ആസ്ഥാനഓഫീസ് പുസ്തകശാലയില്‍ 2201238/- (ഇരുപത്തി രണ്ടു ലക്ഷത്തി ആയിരത്തി ഇരുനൂറ്റി മുപ്പത്തി എട്ട് രൂപ) യും കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന് കീഴിലുള്ള കണ്ണൂര്‍, കോഴിക്കോട് പുസ്തകശാലകളിലായി 2735815/- (ഇരുപത്തി ഏഴു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി എണ്ണൂറ്റി പതിനഞ്ച് രൂപ വില്‍പ്പന നടന്നു. എറണാകുളം 791423/-രൂപ, കോട്ടയം 278090രൂപ തൃശൂര്‍ 472760രൂപ എന്നിങ്ങനെയാണ് വില്‍പ്പന.
ഡി.പി ഐ യുടെ 35ലക്ഷം രൂപയുടെ ഓര്‍ഡര്‍ ഇതിനു പുറമെ ഇ൯സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. മഹാമാരിക്കിടയിലും പുസ്‌തകവായനയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും ഇ൯സ്റ്റിറ്റ്യൂട്ടിന്റെ പുതുവര്‍ഷ ആശംസകള്‍ നേരുന്നതായി ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.
പുസ്തകങ്ങള്‍ക്ക്: തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാല – 0471-2471581, നാളന്ദ പുസ്തകശാല-2317237.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.