India

ചെറുകിട സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കണം: രണ്ടായിരത്തോളം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് എംഎസ്എംഇ മന്ത്രാലയത്തിന്റെ കത്ത്

 

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം) മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റ് കമ്പനികൾക്ക് കത്തെഴുതി

എംഎസ്എംഇകൾ നൽകിയ സേവനങ്ങൾക്കും സാധനങ്ങൾക്കും കൊടുത്തു തീർക്കേണ്ട തുക ഈമാസം തന്നെ കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട്, എംഎസ്എംഇ മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റുകൾക്ക് കത്തയച്ചു.

എംഎസ് എം ഇ കൾക്കുള്ള കുടിശ്ശിക തുക സംബന്ധിച്ചു രാജ്യത്തെ 500 കോർപറേറ്റുകൾക്ക് മന്ത്രാലയം കഴിഞ്ഞമാസം കത്തയച്ചിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേന്ദ്ര സർക്കാർ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം 13,400 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതിൽ 3,700 കോടി രൂപ സെപ്റ്റംബറിൽ മാത്രം വിതരണം ചെയ്തതാണ്.

എംഎസ്എംഇകൾക്ക് കൊടുത്തു തീർക്കാൻ ഉള്ള തുക സംബന്ധിച്ച പ്രത്യേക വ്യവസ്ഥകളും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവയിൽ ഇങ്ങനെ പറയുന്നു:

* പണലഭ്യത സംബന്ധിച്ച് രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി TReDS എന്ന പേരില്‍ ഒരു പ്രത്യേക ബിൽ ഡിസ്കൗണ്ടിങ് സംവിധാനത്തിന് ആർബിഐ തുടക്കം കുറിച്ചിരുന്നു. കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, 500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികൾ എന്നിവർ നിർബന്ധമായും ഈ സംവിധാനത്തിൽ പങ്കാളികളാകേണ്ടതാണ്. എന്നാൽ ഇതിൽ ചേരാതെയോ, ഇതിലൂടെ ഇടപാടുകൾ നടത്താതെയോ ആയ നിരവധി കമ്പനികൾ രാജ്യത്തുണ്ട്. തങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമായോ എന്ന് പരിശോധിക്കാൻ മന്ത്രാലയം എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു.

* MSME കൾക്കുള്ള തുക 45 ദിവസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്ന് എംഎസ്എംഇ വികസന നിയമം 2006 വ്യവസ്ഥ ചെയ്യുന്നു. എംഎസ്എംഇ കൾക്ക് കൊടുത്തു തീർക്കാനുള്ള തുക അടക്കം രാജ്യത്തെ കോർപ്പറേറ്റുകൾ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് അർദ്ധവാർഷിക റിട്ടേണുകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഇത് പൂർണമായി പാലിക്കപ്പെട്ടിട്ടില്ല. ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം കോർപ്പറേറ്റുകളോട് ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.