തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നിയമന വിവാദം ആളിക്കത്തുന്നതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്. ഡല്‍ഹി കേരള ഹൗസില്‍ 38 താത്ക്കാലിക ജീവനക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്.
10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളഹൗസിലെ 38 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ യുഡിഎഫ് മന്ത്രിസഭാ തീരുമാനത്തിന്റെ രേഖയുള്‍പ്പടെയാണ് ഇപ്പോള്‍ പുറത്ത് വന്നത്. തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം.
10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമും പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലും നിലപാട് എടുത്തു. ഈ എതിര്‍പ്പ് മറികടന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥിരനിയമനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.