കാസർകോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ ആൾക്കൂട്ടം പങ്കെടുക്കുന്ന വിവാഹ-മരണാനന്തര ചടങ്ങുകൾ കാസർകോട്ടെ കൊവിഡ് സമ്പർക്ക വ്യാപനം കൂട്ടുന്നു. ഇത്തരം ചടങ്ങുകളിൽ പങ്കെടുത്ത 120- ലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ സാഹചര്യമാണെന്നും സമ്പർക്ക വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മരണനിരക്ക് കൂടുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ചെങ്കളപഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത വധുവും വരനുമടക്കം 46 പേർക്കും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 49 പേർക്കുമാണ് ഇതുവരെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. ചെമ്മനാട് വിവാഹചടങ്ങിൽ പങ്കെടുത്ത് 21 പേർക്കും തൃക്കരിപ്പൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവരും ബന്ധുക്കളുമടക്കം 13 പേർക്കുമാണ് കോവിഡ്.
ഇവരുടേയെല്ലാം സമ്പർക്ക പട്ടിക വിപുലമാണ്. ജില്ലയിൽ ആകെയുള്ള പത്ത് ക്ലസ്റ്ററുകളിൽ കൂടുതലും ഇതുപോലെ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ ആൾക്കൂട്ടം പങ്കെടുത്ത വിവാഹ,മരണാനന്തര ചടങ്ങുകൾ കാരണം ഉണ്ടായതാണ്. രണ്ടാഴ്ചക്കിടെ അഞ്ച് പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കവ്യാപനം അതിവേഗം വർധിക്കുന്നത് മരണനിരക്ക് ഉയർത്തുമെന്ന് ഡിഎംഒ പറഞ്ഞു.
തൃക്കരിപ്പൂരിലെ വിവാഹചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടി കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ അർദ്ധരാത്രിമുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു ഇതോടെ ജില്ലയിൽ ആറിടത്തായി നിരോധനാജ്ഞ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.