കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി. നമ്പ്യാരുടെ സ്മരണാര്‍ഥം സ്ഥാപിക്കുന്ന ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നിര്‍മ്മാണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെ.പി.പി. നമ്പ്യാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന് സമീപമാണ് 404 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കേന്ദ്രം ഒരുങ്ങുന്നത്. ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിനൊപ്പം ഇലക്ട്രോണിക്‌സ് ടെക്‌നോളജി മ്യൂസിയവും, കെ.പി.പി.നമ്പ്യാരുടെ വെങ്കല പ്രതിമയും നിര്‍മ്മിക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഫ്‌ളോറിംഗ് പ്രവൃത്തികളുമാണ് ബാക്കിയുള്ളത്. കെട്ടിടത്തിന്റെ മുന്‍വശം ഇന്റര്‍ലോക്ക് ചെയ്യും. ഗാര്‍ഡന്‍ സജ്ജമാക്കി മനോഹരമാക്കും. പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.
പ്രമുഖ ടെക്‌നോക്രാറ്റായ കെ.പി.പി.നമ്പ്യാര്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് കേരളത്തിന് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്. കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയിലും ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ ചെയര്‍മാന്‍ എന്നീ നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ എന്ന ബ്രാന്‍ഡിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കണ്ണൂര്‍ കെല്‍ട്രോണ്‍ കോമ്പൗണ്ടില്‍ അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്.
ഇലക്ട്രോണിക്‌സ് ലാബ്, കെമിക്കല്‍ ലാബ്, മെക്കാനിക്കല്‍/ മെറ്റീരിയല്‍ ലാബ്, ഇലക്ട്രോണിക്‌സ് ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഗവേഷണ വികസന കേന്ദ്രത്തിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്. രണ്ട് കോടി രൂപയാണ് പദ്ധതി ചെലവ്. 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഇതിനോടകം വാങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.