മുംബെെ: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. മഹാരാഷ്ട്ര കോണ്‍ഗ്രസ്സാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്ക ലംഘനത്തിനുമാണ് ഝായെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ സച്ചിന് പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് സഞ്ജയ് ഝായെ പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയെ വിമര്‍ശിച്ച് ഝാ ഒരു പത്രത്തില്‍ ലേഖനം എഴുതിയതിന് ആഴ്ചകള്‍ക്കു ശേഷമാണ് നടപടി. ഇംഗ്ലീഷ് പത്രത്തില്‍ ലേഖനം വന്നതിനെ തുടര്‍ന്ന് നേരത്തെ ദേശിയ വക്താവ് സ്ഥാനത്ത് നിന്നും ഝായെ നീക്കം ചെയ്തിരുന്നു. അതേസമയം പാര്ട്ടിനടപടിക്കെതിരെ അദ്ദേഹം പ്രതികരണവുമായി എത്തിയിരുന്നു. താന്‍ പത്രക്കുറിപ്പ് കണ്ടിരുന്നുവെന്നും പാര്‍ട്ടിയുടെ എന്തൊക്കെ പ്രോട്ടോക്കോളുകളാണ് താന്‍ ലംഘിച്ചെതെന്ന് പാര്‍ട്ടി അറിയിക്കണമായിരുന്നുവെന്നും സഞ്ജയ് ഝാ പറഞ്ഞു. പാര്‍ട്ടി അസഹിഷ്ണുതാപരമായ സമീപനമാണ് കാണിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.