കോണ്‍ഗ്രസിന് സ്ഥിരമായി ഒരു പ്രസിഡന്റ് വേണമെന്ന ആവശ്യം ഉയരുകയാണ്. ഗാന്ധി കുടുംബത്തില്‍ നിന്നും പുറത്തുള്ള ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. കേരളത്തില്‍ നിന്നും എ.കെ ആന്റണിയോ ശശി തരൂരോ അധ്യക്ഷ സ്ഥാനത്തേക്ക് കയറുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. 1897 ല്‍ സി ശങ്കരന്‍ നായരിന് ശേഷം ഒരു മലയാളിയും ആ പദവിയിലേക്ക് എത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനം വഹിച്ചത് വുമേഷ് ചുന്ദര്‍ ബാനര്‍ജി ആയിരുന്നു. പിന്നീട് ദാദാബായ് നവറോജി, സി ശങ്കരന്‍ നായര്‍, ഗോപാലകൃഷ്ണ ഗോഖലെ, നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിങ്ങനെ തുടങ്ങി സോണിയ ഗാന്ധിയില്‍ എത്തിനില്‍ക്കുന്നു. സോണിയയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. 2019ല്‍ രാഹുല്‍ഗാന്ധി സ്ഥാനമേറ്റെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റ് എന്ന നിലയ്ക്ക് വീണ്ടും സോണിയ ഗാന്ധി സ്ഥാനമേല്‍ക്കുകയായിരുന്നു.
1885ല്‍ രൂപം കൊണ്ട കോണ്‍ഗ്രസ്
ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 1885 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അലന്‍ ഒക്ടാവില്ലന്‍ ഹ്യൂം, ദാദാഭായി നവറോജി, ഡിന്‍ഷൗ എദുല്‍ജി വച്ച എന്നിവര്‍ ചേര്‍ന്നാണ് ഇത് രൂപീകരിച്ചത്. 1947ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോണ്‍ഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ ഏഴ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍
എ.ഐ.സി.സി.യുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തലവനാണ് പ്രസിഡന്റ്. ഇവരെ ചുരുക്കി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നും വിളിക്കാറുണ്ട്. 1885 മുതല്‍ ഇതുവരെയുള്ള കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ആരൊക്കെയാണെന്ന് നോക്കാം.
1985- വുമേഷ് ചുന്ദര്‍ ബാനര്‍ജി
1986– ദാദാബായ് നവറോജി
1887– ബത്രുതിന്‍ ത്യബ്ജി
1888– ജോര്‍ജ് യുലെ
1889– വില്ല്യം വെഡര്‍ബന്‍
1890– ഫിറോസ് ഷാ മേത്ത
1891– ആനന്ദചര്‍ലു
1892– വുമേഷ് ചുന്ദര്‍ ബാനര്‍ജി
1893-ദാദാബായ് നവറോജി
1894– ആല്‍ഫ്രഡ് വെബ്
1895-സുരേന്ദ്രനാഥ് ബാനര്‍ജി
1896– റഹിമുത്തുള്ള എം സത്യാനി
1897– സി ശങ്കരന്‍ നായര്‍
1898– ആനന്ദമോഹന്‍ ബോസ്
1899– റോമേഷ് ചുന്ദര്‍ ദത്ത്
1900– എന്‍.ജി ചന്ദവര്‍ക്കര്‍
1901– ദിന്‍ഷ എഡുജി വാച്ച
1902-സുരേന്ദ്രനാഥ് ബാനര്‍ജി
1903– ലാല്‍മോഹന്‍ ഘോഷ്
1904– ഹെന്റി കോട്ടണ്‍
1905– ഗോപാല്‍ കൃഷ്ണ ഗോഖലെ
1906– ദാദാബായ് നവറോജി
1907-റാഷ്ബിഹാരി ഘോഷ്
1908– റാഷ്ബിഹാരി ഘോഷ്
1909– മദന്‍ മോഹന്‍ മാളവ്യ
1910– വില്ല്യം വെഡര്‍ബന്‍
1911– ബിഷന്‍ നാരായണ്‍ ദാര്‍
1912– രഘുനാഥ് നരംസിംഹ മുദോല്‍ക്കര്‍
1913-നവാബ് സയ്ദ് മുഹമ്മദ് ബഹദൂര്‍
1914-ഭൂപേന്ദ്‌നാഥ് ബോസ്
1915– ലോര്‍ഡ് സത്യേന്ദ്ര പ്രസന്ന സിന്‍ഹ
1916– അമ്പിക ചരണ്‍ മസുമ്പര്‍
1917-ആനി ബസന്റ്
1918– മദന്‍ മോഹന്‍ മാളവ്യ, സയ്ദ് ഹസന്‍ ഇമാന്‍ (ബോംബെ-സ്‌പെഷല്‍ സെഷന്‍)
1919– മോട്ടിലാല്‍ നെഹ്‌റു
1920– ലാലാ ലജ്പത് റായ (കല്‍ക്കട്ട-സ്‌പെല്‍ സെഷന്‍), സി വിജയരാഘവചാര്യര്‍
1921– ഹക്കിം അജ്മല്‍ ഖാന്‍
1922– ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്
1923– മുഹമ്മദ് അലി ജുഹാര്‍, അബ്ദുള്‍ കലാം ആസാദ് (ഡല്‍ഹി-സ്‌പെഷല്‍ സെഷന്‍)
1924– മോഹന്‍ദാസ് ഗാന്ധി
1925– സരോജിനി നായിഡു
1926– എസ് ശ്രീനിവാസ അയ്യങ്കാര്‍
1927– മുഖ്തര്‍ അഹമ്മദ് അന്‍സാരി
1928-മോട്ടിലാല്‍ നെഹ്‌റു
1929, 1930– ജവഹര്‍ലാല്‍ നെഹ്‌റു
1931– സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
1932– റാന്‍ചോഡ് ലാല്‍ അമൃത് ലാല്‍
1933– നെല്ലി സെന്‍ഗുപ്ത
1934,1935– രാജേന്ദ്ര പ്രസാദ്
1936,1937– ജവഹര്‍ലാല്‍ നെഹ്‌റു
1938, 1939– സുഭാഷ് ചന്ദ്ര ബോസ്
1940-46 അബ്ദുള്‍ കലാം ആസാദ്
1947– ജെ.ബി കൃപാലിനി
1948,49– പട്ടാഭി സീതരാമയ്യ
1950-പുരുഷോത്തം ദാസ് ടണ്‍ഠന്‍
1951-54– ജവഹര്‍ലാല്‍ നെഹ്‌റു
1955-1959– യു.എന്‍ ദേബാര്‍
1959– ഇന്ദിര ഗാന്ധി
1960-63– നീലം സഞ്ജീവ റെഡ്ഡി
1964-67– കെ കാമരാജ്
1968– നിജലിംഗപ്പ
1969– പി മെഹുല്‍
1970-71- ജഗ്ജിവന്‍ റാം
1972-74– ശങ്കര്‍ ദയാല്‍ ശര്‍മ്മ
1975-77– ദേവകാന്ത ബാരുവ
1978-84– ഇന്ദിര ഗാന്ധി
1985-91– രാജീവ് ഗാന്ധി
1992-96– പി.വി നരസിംഹ റാവു
1996-98– സീതാറാം കേസരി
1998-2019 സോണിയ ഗാന്ധി
2019 രാഹുല്‍ഗാന്ധി
2019- സോണിയ ഗാന്ധി (ഇടക്കാല അധ്യക്ഷ)
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.