രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി വന്നതോടെ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ അങ്കലാപ്പിലായി കോൺഗ്രസ്. മുന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് നേതാക്കൾ സൂചന നൽകിയിരുന്നെങ്കിലും ഇനി അത് ആലോചിച്ച് മതിയെന്നാണ് പൊതു ധാരണ. മൂന്നാം തീയതിയിലെ മുന്നണി യോഗം മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തോട് മൃദു സമീപമാണ് ഇന്ന്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള ആരോപണങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരോക്ഷമായി സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തതോടെയാണ് ജോസ് കെ മാണി വിഭാഗത്തോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതാക്കളെത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി ഇക്കാര്യത്തിൽ അനൗദ്യോഗിക തീരുമാനവും എടുത്തിരുന്നു. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ കേരളാ കോൺഗ്രസിന് എതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ തീര്‍പ്പുണ്ടായത്.
കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില നിയമ പോരാട്ടങ്ങൾക്കൊടുവിൽ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടിയതോടെ അത് വരെ പിജെ ജോസഫ് അനുകൂല നിലപാടെടുത്തിരുന്ന നേതാക്കൾ വെട്ടിലായി.
എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ. മാണി. വിപ് ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെന്ന് ജോസ് കെ മാണി എംപി. കേരളാ കോണ്‍ഗ്രസിൽ മണി വിഭാഗമാണ് മാത്രമാണ് യഥാർത്ഥ കോൺഗ്രസ് എന്ന് മണി പക്ഷം പറയുന്നു.
ഇടതുപക്ഷം കരുതലോടെയും കോൺഗ്രസ്സ് കുറച്ചു അങ്കലാപ്പിലുമാണ് ഈ വിഷയത്തെ കാണുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.