തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള പരസ്യ വിവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി മുസ്ലിം ലീഗ്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ലീഗ് ഇടപെടുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ലീഗിന്റെ വിശദീകരണം.
കോണ്‍ഗ്രസിലെ നേതൃമാറ്റമായിരുന്നു ലീഗിന്റെ മനസ്സിലെങ്കിലും ഇനി അക്കാര്യം ഉന്നയിക്കില്ലെന്ന് ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തര്‍ക്കം നീട്ടിക്കൊണ്ട് പോകുന്നത് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ പിന്മാറ്റം. വിവാദങ്ങള്‍ മൂര്‍ച്ഛിപ്പിക്കാനില്ല.
വെല്‍ഫെയര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇനിയും തര്‍ക്കത്തിനുമില്ല. എല്‍ഡിഎഫ് ജയിച്ചത് പൊതുജനതാല്പര്യമുള്ള സേവന കാര്യങ്ങളിലൂന്നിയാണെന്ന് വ്യക്തമായതിനാല്‍ ഇനിയതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.