സാമ്പത്തിക ശേഷി സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെയും അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ് ഇടിയുന്ന കാലത്തും നേട്ടമുണ്ടാക്കി കിഫ്ബി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ ഒന്നായ ഫിച്ച് ഗ്രൂപ്പ് കിഫ്ബിയുടെ റേറ്റിങ് BB ആയി നിലനിർത്തി. ബിഗ് ത്രീ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ഏജൻസി മൂഡീസ് പോലും ഇന്ത്യയ്ക്ക് നെഗറ്റീവ് ഔട്ട്‌ലുക്ക് നൽകുമ്പോഴാണ് ഫിച്ച് stable outlook ഓടെ കിഫ്ബിയുടെ BB റേറ്റിങ് നിലനിർത്തിയിരിക്കുന്നത്.
ഈ പ്രതിസന്ധി കാലത്തും ഇത്തരത്തിൽ ഒരു നേട്ടത്തിന് കിഫ്ബിയെ പ്രാപ്തമാക്കിയത് പല ഘടകങ്ങളാണെന്ന് ഫിച്ച് പറയുന്നു.കിഫ്ബി നിയമപരമായി പ്രത്യേകപദവിയുള്ള സ്ഥാപനമാണ്.അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടിയുള്ള സർക്കാരിന്റെ പദ്ധതികളെ കിഫ്ബി കർശനമായി പിന്തുടരുന്നു.സർക്കാർ ഉദ്യോഗസ്ഥരും സ്വതന്ത്രവിദഗ്ധരും അടങ്ങിയതാണ് കിഫ്ബി ബോർഡ്.ഫണ്ട് വകമാറി ചിലവഴിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷനും ഫിച്ച് ചൂണ്ടിക്കാണിക്കുന്നു.
കിഫ്ബി എടുക്കുന്ന വായ്പയുടെ പലിശയടക്കമുള്ള തിരിച്ചടവിന് സർക്കാർ നൽകുന്ന ഗ്യാരണ്ടിയാണ് മറ്റൊരുഘടകം.പുറമെ പെട്രോളിയം സെസ്,മോട്ടോർവാഹന നികുതി എന്നിങ്ങനെയുള്ള ശക്തമായ വരുമാന സ്രോതസുകളും കിഫ്ബിയുടെ വിശ്വാസ്യത ഉയർത്തുന്നുണ്ട്.
സംസ്ഥാനത്തെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിരമായ സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. ഇതിനു വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക സ്ഥാപനം ആണ് കിഫ്ബി എന്നതും റേറ്റിങ് നിലനിർത്തുന്നതിൽ അനുകൂല ഘടകമായി.സർക്കാർ ഗ്യാരണ്ടി നൽകുന്ന സ്ഥാപനം എന്ന നിലയിൽ സർക്കാരിന്റെ വിശ്വാസ്യത തന്നെയാണ് കിഫ്ബിക്കും ബാധകമാകുന്നതെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മറ്റൊരു പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പൂവർസ് കേരളത്തിന്റെ റേറ്റിങ് BB(stable outlook)യിൽ നിന്ന് BB-(stable outlook) ലേക്ക് പുനക്രമീകരിച്ചിരുന്നു. സ്വാഭാവികമായും കിഫ്ബിയുടെ റേറ്റിങ്ങും BB-(stable outlook)യിലേക്ക് പുനക്രമീകരിക്കപ്പെട്ടു.Stable Outlook നൽകിയതിലൂടെ വരുന്ന ഒരുവർഷ കാലയളവിൽ കിഫ്ബിയുടെ ധനസമാഹരണത്തെ സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി ഒരു തരത്തിലും ബാധിക്കുകയില്ല എന്ന എസ് ആൻഡ് പി വിലയിരുത്തിയിരുന്നു. കോവിഡ് കാലത്ത് മിക്ക ധനകാര്യ സ്ഥാപനങ്ങളും രാജ്യങ്ങളും ക്രെഡിറ്റ് റേറ്റിങ്ങിൽ താഴേക്കുപോയപ്പോഴും കിഫ്ബിയിൽ വിശ്വാസം നിലനിർത്തുകയായിരുന്നു ഫിച്ചും എസ് ആൻഡ് പിയും അടക്കമുള്ള പ്രമുഖ റേറ്റിങ് ഏജൻസികൾ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.