India

കേന്ദ്രം ഇ.ഐ.എ മെയില്‍ ഐ.ഡി ബ്ലോക്ക് ചെയ്‌തെന്ന് പരാതി

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണെന്നിരിക്കെ സര്‍ക്കാര്‍ മെയില്‍ ഐ.ഡികള്‍ ബ്ലോക്കായതായി പരാതികള്‍ ഉയരുന്നു.

പുതിയ വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. #takebackEIA2020dratf #SaveEIA തുടങ്ങി നിരവധി ക്യാംപെയ്‌നുകള്‍ ശക്തമായിരിക്കുകയാണ്. പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ തന്നെ ആയിര കണക്കിന് പേര്‍ മെയില്‍ അയച്ചുകഴിഞ്ഞു എന്നാണ് ക്യാംപെയ്‌നുകളില്‍ നിന്നും വ്യക്തമാകുന്നത്.

eia2020-moefcc@gov.in എന്ന ഔദ്യോഗിക ഐ.ഡിലേക്ക് മെയ്ല്‍ ഇപ്പോള്‍ അയക്കാനാകുന്നില്ലെന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം, 2020 കരടുരേഖക്കെതിരെയുള്ള ക്യാപെയ്‌നുകളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം സാമൂഹ്യ സാംസ്‌ക്കാരിക മേഖലയില്‍ നിന്നുള്ളവരും സിനിമാരംഗത്ത് നിന്നുള്ളവരും പങ്കുചേര്‍ന്നിട്ടുണ്ട്.

പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഹനിക്കുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അനുവാദം നല്‍കുന്ന ഭേദഗതിയാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നത്.

പദ്ധതി ആരംഭിക്കാന്‍ പോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് പദ്ധതിയിലുള്ള അഭിപ്രായം പ്രകടപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിസ്ഥിതി ആഘാത പഠനം നടത്തി പദ്ധതിക്കുള്ള അനുമതി നല്‍കിയിരുന്നത്. പുതിയ ഭേദഗതിയില്‍ ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ജനാധിപത്യപ്രക്രിയക്ക് തന്നെ ഭീഷണിയാണ് ഈ ഭേദഗതിയെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്.

കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ നിരവധി ട്രോളുകളും ഇറങ്ങി കഴിഞ്ഞു. നാടിനും പ്രകൃതിക്കും ദോഷം വരുത്തുന്ന പുതിയ നിയമം നടപ്പിലാക്കേണ്ടതുണ്ടോ എന്നാണ് യുവജനങ്ങള്‍ ചോദിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.