തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന് മൂന്നിടത്ത് വോട്ട്. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന രാജേഷ് നടത്തിയത് ഗുരുതര നിയമ ലംഘനം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ആരംഭിച്ചു.
രാജേഷിന് ഇരട്ട വോട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് മൂന്നാമതൊരിടത്ത് കൂടി വോട്ടര്‍ പട്ടികയില്‍ പേരുള്ളതായി കണ്ടെത്തിയത്. നവംബര്‍ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് വാര്‍ഡിലെ വോട്ടര്‍ പട്ടികയിലും പേരുണ്ട്.
നെടുമങ്ങാടുള്ള ‘മായ’ എന്ന കുടുംബ വീടിന്റെ വിലാസത്തില്‍ മുനിസിപ്പാലിറ്റിയിലെ 16-ാം വാര്‍ഡായ കൊറളിയോട് വോട്ടര്‍ പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമനമ്പര്‍-72 ആയി വേലായുധന്‍ നായര്‍ മകന്‍ രാജേഷ് (42 വയസ്സ്) എന്ന് ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ 82-ാം നമ്പര്‍ വാര്‍ഡായ വഞ്ചിയൂരിലെ എട്ട് ഭാഗമുള്ള വോട്ടര്‍ പട്ടികയില്‍ മൂന്നാം ഭാഗത്തില്‍ രാജേഷ് എന്ന വിലാസത്തില്‍ 1042-ാം ക്രമനമ്പരായി വേലായുധന്‍ നായര്‍ മകന്‍ വി.വി രാജേഷ് എന്നുണ്ട്.
കൂടാതെ പിടിപി നഗര്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയിലും പേരുണ്ട്. പിടിപി വാര്‍ഡില്‍ ഭാഗം മൂന്നില്‍ ക്രമനമ്പര്‍ 878-ല്‍ ശിവശക്തി മേല്‍വിലാസത്തില്‍ വേലായുധന്‍ നായര്‍ മകന്‍ രാജേഷ് (വയസ്സ് 43) എന്നാണുള്ളത്.
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഒന്നിലധികം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്താവന സഹിതമാണ് അപേക്ഷ നല്‍കുന്നത്. രാജേഷ് കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സിപിഐ ജില്ലാസെക്രട്ടറി ജി ആര്‍ അനിലാണ് പരാതി നല്‍കിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.