Gulf

കുവൈത്ത്​ വിമാനത്താവളത്തില്‍നിന്ന്​ കൊമേഴ്​സ്യല്‍ സര്‍വീസുകള്‍​ നാളെ മുതല്‍

 

കുവൈത്ത്​ സിറ്റി: നാലുമാസത്തിന്​ ശേഷം കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്ന്​ കൊമേഴ്​സ്യല്‍ വിമാന സര്‍വിസ്​ ആഗസ്​റ്റ്​ ഒന്നിന്​ ആരംഭിക്കും. ഇതിന്​ ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്​തമാക്കി. വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സല്‍മാന്‍ സബാഹ്​ സാലിം അല്‍ ഹമൂദ്​ അസ്സബാഹി​ന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന്​ ഒരുക്കം വിലയിരുത്തി തൃപ്​തി അറിയിച്ചു. വ്യോമയാന വകുപ്പ്​ മേധാവിയും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹും ഉള്‍പ്പെടെ ഉന്നതര്‍ വിമാനത്താവളം സന്ദര്‍ശിച്ചു.

ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെര്‍മിനലുകളില്‍നിന്നാണ്​ വിമാന സര്‍വിസ്​. ടെര്‍മിനലുകള്‍ അണുവിമുക്​തമാക്കി​. സുരക്ഷ ക്രമീകരണങ്ങളും ശക്​തമാക്കി. വിമാനത്താവളത്തിനകത്ത്​ യാത്രക്കാ​രനെ മാത്രമേ കയറ്റൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന്​ ആളുവേണ്ട കേസുകളില്‍ മാത്രമാണ്​ ഇളവ്​. വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത്​ കയറ്റില്ല. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ്​ സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സര്‍വിസുകളാണ്​ ഉണ്ടാവുക.

ആദ്യഘട്ടത്തില്‍ രാത്രി പത്തിനും പുലര്‍ച്ച നാലിനുമിടയില്‍ കമേഴ്​സ്യല്‍ വിമാനങ്ങള്‍ ഉണ്ടാവില്ല. യാത്രക്കാര്‍ക്കായി അറബിയിലും ഇംഗ്ലീഷിലും വ്യോമയാന വകുപ്പ്​ മാര്‍ഗനിര്‍ദേശം പുറത്തിറക്കി​. ആരോഗ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം. കുവൈത്തില്‍നിന്ന്​ പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാര്‍ www.kuwaitmosafer.com എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്​. വിമാന ടിക്കറ്റ്​ ഒാണ്‍ലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലില്‍ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പര്‍ ടിക്കറ്റുകള്‍ അനുവദിക്കില്ല​. കുവൈത്തില്‍നിന്ന്​ തിരിച്ചുപോവുന്നവര്‍ക്ക്​ ഹാന്‍ഡ്​ ബാഗേജ്​ അനുവദിക്കില്ലെന്നതടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ട്​​. അത്യാവശ്യ മരുന്നുകളും വ്യക്​തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്​തുക്കളും അടങ്ങിയ ചെറിയ ബാഗ്​ മാത്രം കൈയില്‍ ​കൊണ്ടുപോകാം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.