യു.ഡി.എഫിന്റെ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികനക്ഷേമ പദ്ധതികൾ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പധതിയിൽ കേരള എന്‍.ജി.ഒ യൂണിയൻ തിരുവനന്തപുരത്ത് നിർമിച്ചു നൽകിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ രഹസ്യങ്ങൾ ചോർത്താനും വികസന ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നു. ഈ നേതാക്കൾ വലിയ സ്ഥാനങ്ങളിൽ ഇരുന്നവരാണ് പോലും. നാടിനെ തകർക്കാനും ജീവനക്കാരെ വിശ്വാസ വഞ്ചകരാക്കാനുമാണ് ഇവർ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണിത്. അതിന് കൂട്ടുനിൽക്കുന്നവർ ജനങ്ങക്ക് മുന്നിൽ നാടിന് മുന്നിൽ കുറ്റവാളികളാണ്. ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയും. സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ല.
വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കഴിഞ്ഞ നാലര വർഷം സർവ്വ കാല റിക്കാർഡ് സ്യഷ്ടിച്ചു. രാജ്യത്തിന് മാതൃകയായി. ഈ മുന്നേറ്റം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഇതിൽ സർക്കാർ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കുന്ന സർക്കാർ പദ്ധതിക്കൊപ്പം നിന്ന എന്‍.ജി.ഒ യൂണിയന്റെ പ്രവർത്തനം മാതൃകാ പരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.