തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസ താരം മറഡോണയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്‌ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മറഡോണ. അര്‍ജന്റീനക്ക് പുറത്ത് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളളത് കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് മത്സരം ലോകത്തിലെ ഏത് കോണില്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1986 ലോകകപ്പില്‍ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റര്‍ ഷില്‍ട്ടനെയും മറികടന്ന് മറഡോണ നേടിയ ഗോള്‍ ലോകം ദര്‍ശിച്ച ഏറ്റവും സുന്ദരവും സമര്‍ത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനില്‍ക്കും. അര്‍ജന്റീന ലോകഫുട്‌ബോളിലെ പ്രബലര്‍ ആണെങ്കിലും ആ രാജ്യത്തെ ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിച്ചത് മറഡോണയാണ്. ക്യൂബയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്‌ബോളര്‍ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.