Kerala

ഇരട്ടക്കൊലയില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ചോരപ്പൂക്കളം ഇട്ടെന്ന് കോടിയേരി, പങ്കില്ലെന്ന് ചെന്നിത്തല

 

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തിരുവോണത്തിന് കോണ്‍ഗ്രസ് ചോര പൂക്കളമാണ് ഇട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു. ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നിര്‍വഹിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംസ്‌ക്കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെഞ്ഞാറമൂട് നടന്ന കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഭരണപരാജയം മറച്ചു വക്കാന്‍ സംസ്ഥാന സര്‍ക്കാറും സി പി എമ്മും കോണ്‍ഗ്രസിനെ പഴിചാരുകയാണെന്നും ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡി വൈ എഫ് ഐ കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്‍റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോ. സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശഹിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ മാരാകായുധങ്ങളുമായെത്തിയ സംഘം വെഞ്ഞാറമൂട് ബ്ലോക്കില്‍ തേമ്ബാമൂട് വച്ച്‌ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്ന കോണ്‍ഗ്രസ് നേതാവ് സജിത്ത്, സുഹൃത്തും ഐ എന്‍ ടി യു സി പ്രവര്‍ത്തകനുമായ ഷജിത്ത്, ബൈക്ക് ഉടമ എന്നിവരുള്‍പ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.