മൂന്നാർ: പെട്ടിമുടിയിൽ 55 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിലെത്തി. ആനച്ചാലിൽ ഹെലികോപ്ടറിലെത്തി സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു.
ആനച്ചാലിലെ ഹെലിപാഡിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ആനച്ചാലിൽ നിന്ന് 34 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാലേ പെട്ടിമുടിയിലെത്താൻ കഴിയൂ. 11 മുതൽ 12.20 വരെ മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് ചെലവിടും. ദുരന്തമേഖലയും രക്ഷാപ്രവർത്തനവും നിരീക്ഷിക്കും. തുടർന്ന് 30 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് മൂന്നാറിൽ കെ.ടി.ഡി.സിയുടെ ഹോട്ടലായ ടീ കൗണ്ടിയിലേക്ക് തിരിക്കും. ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളെ കാണും. പെട്ടിമുടിയിൽ ലയങ്ങൾ തകർന്ന തൊഴിലാളികൾക്ക് പുനരധിവാസ പദ്ധതി ഉൾപ്പെടെ പ്രഖ്യാപിക്കും. പദ്ധതി തയ്യാറാക്കാൻ ഇന്നലെ തന്നെ ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എം.പി., എസ്. രാജേന്ദ്രൻ എം.എൽ.എ., ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.ജി. ഹർഷിത അട്ടല്ലൂർ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
പെട്ടിമുടിയിൽ തിരക്ക് ഒഴിവാക്കാൻ മാധ്യമങ്ങളെ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ യാത്രയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.