തിരുവനന്തപുരം: കെഎസ് ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്താവനക്കെതിരെ സിഐടിയു. തൊഴിലാളികളെ പൊതു സമൂഹത്തിന് മുന്നില്‍ അപഹസിക്കാനാണ് എംഡിയുടെ ശ്രമമെന്ന് സിഐടിയു വ്യക്തമാക്കി. എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.
പ്രസംഗം നടത്തി വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയിലെ എല്ലാ മേഖലകളിലും വ്യാപക ക്രമക്കേടാണ് നടന്നതെന്നും അടിമുടി അഴിച്ചുപണി വേണമെന്നും എംഡി വ്യക്തമാക്കിയിരുന്നു. 2012-15 കാലഘട്ടത്തിലെ 100 കോടിയോളം രൂപ കാണാനില്ലെന്നും അന്നത്തെ അക്കൗണ്‍സ് മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.