കെ.അരവിന്ദ്
സിബിലിനെ പോലുള്ള ക്രെഡിറ്റ് ബ്യൂറോകള്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോറിനെ ആധാരമാക്കിയാണ് ബാങ്കുകള്‍ അപേക്ഷകരുടെ വായ്‌പാ യോഗ്യത നിര്‍ണയിക്കുന്നത്. ഭവന വായ്‌പ, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് വായ്‌പ തുടങ്ങിയ എല്ലാതരം വായ്‌പകളുടെയും വിശദാംശങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ ശേഖരിക്കുന്നുണ്ട്. ഇത്തരം വിശദാംശങ്ങളെല്ലാം ഉള്‍പ്പെട്ട വായ്‌പാ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ബ്യൂറോകള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്. സിബില്‍ ആകട്ടെ ഇപ്പോള്‍ ക്രെഡിറ്റ് റേറ്റിംഗ് സേവനത്തിനു പുറമെ വായ്‌പയെടുക്കാന്‍ സൗകര്യമൊരുക്കുന്ന സിബില്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് എന്ന പേരില്‍ അധിക സേവനവും നല്‍കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ക്രെഡിറ്റ് റേറ്റിംഗ് സേവനം വാങ്ങിയവര്‍ക്കാണ് സിബില്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ അധിക സേവനം നല്‍കുന്നത്. ബാങ്കുകളും ധനസ്ഥാപനങ്ങളും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്‌പകള്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങളെ കുറിച്ച് സിബിലിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. വായ്‌പകള്‍ ലഭിക്കുന്നതിന് എന്തെല്ലാം നിബന്ധനകള്‍ ഉണ്ട് എന്നും വിശദമാക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്‌പകളു ടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും പലിശ നിരക്കുകള്‍, ഫീസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ വെബ്‌സൈറ്റില്‍ നിന്നും അറിയാം. ഇവ താരതമ്യം ചെയ്‌ത് ഏത് സ്ഥാപനത്തില്‍ നിന്ന് വായ്‌പ എടുക്കാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
സിബില്‍ വഴി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വായ്‌പക്കായി അപേക്ഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പലിശ നിരക്കിലും ചാര്‍ജുകളിലും ഇളവ് പ്രതീക്ഷിക്കാം. വ്യക്തികളുടെ ക്രെഡിറ്റ് സ്‌കോര്‍, വരുമാനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും വേണ്ടുന്ന വായ്‌പകള്‍ ലഭ്യമാക്കാനും സിബില്‍ വഴി സാധിക്കും.
വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും വ്യത്യസ്‌ത വായ്‌പകള്‍ക്കായുള്ള ഓഫറുകളെ കുറിച്ച് അറിയാന്‍ ഇനി ഓരോരോ സ്ഥാപനങ്ങളിലായി അന്വേഷിക്കേണ്ടതില്ല. ഒരു പ്രത്യേക വായ്‌പയ്‌ക്ക് വ്യത്യസ്‌ത സ്ഥാപനങ്ങള്‍ നല്‍കുന്ന പലിശയിലെയും പ്രോസസിംഗ് ചാര്‍ജുകളിലെയും ഇളവുകള്‍, തിരിച്ചടവ് വ്യവസ്ഥകള്‍ എന്നിവയൊക്കെ സിബിലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതേസമയം അപേക്ഷിക്കുന്നയാളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് എത്രത്തോളം മികച്ചതാണെന്നും ക്രെഡിറ്റ് സ്‌കോര്‍ എത്രത്തോളം ഉയര്‍ന്നതാണെന്നും വിലയിരുത്തിയായിരിക്കും ഓഫറുകള്‍ അനുവദിക്കുന്നത്.
സിബില്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് വഴി ലഭിക്കുന്ന വായ്‌പകള്‍ നിബന്ധനകള്‍ക്ക് വിധേയമാണ്. അനര്‍ഹരായവര്‍ക്ക് വായ്‌പ ലഭിക്കുക പ്രയാസകരമായിരിക്കും. വായ്‌പകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകും. വായ്‌പ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ പിന്നീട് നേരിട്ട് സമര്‍പ്പിക്കണം. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയതിനു ശേഷമേ വായ്‌പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കുകയുള്ളൂ.
സിബിലിന്റെ വെബ്‌സൈറ്റില്‍ നിന്നും ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ലഭ്യമാകും. ഭവന വായ്‌പ, വാഹന വായ്‌പ, പേഴ്‌സണല്‍ ലോണ്‍, വസ്‌തു ജാമ്യത്തിലുള്ള വായ്‌പ, ബിസിനസ് വായ്‌പ, സ്വര്‍ണ വായ്‌പ തുടങ്ങിയവയുടെ പലിശ നിരക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.