Kerala

സിയാൽ കാർഗോയിൽ നിന്ന് താപനിയന്ത്രിത കണ്ടെയ്‌നറുകൾ അമേരക്കയിലേയ്ക്ക്

 

അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്‌നർ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തിൽ നിന്ന് അമേരിക്കയിലേയ്ക്ക് ചെമ്മീൻ കയറ്റുമതി ചെയ്തു. ചോയ്‌സ് ഗ്രൂപ്പിനു വേണ്ടി സിയാൽ കാർഗോ വിഭാഗമാണ് യാത്രയിലുട നീളം മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ് നിയന്ത്രിച്ചു നിർത്താൻ സൗകര്യമുള്ള കണ്ടെയ്‌നറുകളിൽ കയറ്റുമതി കൈകാര്യം ചെയ്തത്.
കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേയ്ക്കായിരുന്നു കയറ്റുമതി.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സാധാരണപോലെ ചെമ്മീൻ അയക്കുകയും പിന്നീട് പാചകം ചെയ്ത് അമേരിക്കയിലെ ഏജന്റിന് എത്തിക്കുന്നതിലും ഏറെ സമയനഷ്ടമുണ്ടാകും. ഇത് പരിഹരിക്കാനാണ് ചോയ്‌സ് ഗ്രൂപ്പിന്റെ ചോയ്‌സ് കാനിംഗ് കമ്പനി ഈ മാർഗം സ്വീകരിച്ചത്.സാധാരണയായി മരുന്നുകളും മറ്റുമാണ് ഇത്തരം കണ്ടെയ്‌നറുകളിൽ കയറ്റി അയക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഭക്ഷ്യവസ്തു ഇത്തരം കണ്ടെയ്‌നറുകളിൽ കയറ്റി അയക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേയ്ക്ക് ഒരു ദിവസത്തോളം നീളുന്ന യാത്രാസമയം മുഴുവനും കണ്ടെയ്‌നറിനുള്ളിലെ തണുപ്പ് മൈനസ് 20 ഡിഗ്രിയിൽ നിലനിർത്തണം. 900 കിലോഗ്രാം ഡ്രൈ ഐസ് ആണ് കൂളിങ് ഏജന്റായി ഉപയോഗിക്കുന്നത്. താപ നിയന്ത്രണ സംവിധാനമുള്ള കണ്ടെയ്‌നർ ഡ്രൈ ഐസിന്റെ സഹായത്തോടെയാണ് നിശ്ചിത ഊഷ്മാവ് ദീർഘനേരം നിലനിർത്തുന്നത്. ഡ്രൈ ഐസ് ഏറെ അപകടകരമായ വസ്തുവാണ്.സിയാൽ അഗ്നിശമന സേനാവിഭാഗത്തിൽ നിന്നുള്ള പ്രത്യേക ഉപകരണങ്ങളും സുരക്ഷാ വസ്ത്രങ്ങളും ഇതിനായി ഉപയോഗിക്കപ്പെട്ടു.

ആദ്യഘട്ടമായി ഒരു ടൺ പാചകം ചെയ്ത ചെമ്മീനാണ് ഇപ്രകാരം കയറ്റി അയച്ചത്. ഇതിൽ പ്രത്യേക പരിശീലനമുള്ള കോണ്‌കോർഡ് ഏജൻസിയുടെ സഹായത്തോടെ എമിറേറ്റസ് സ്‌കൈ കാർഗോയാണ് തുടർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്. 750 പെട്ടികളിലടച്ച ചെമ്മീനുമായുള്ള കണ്ടെയ്‌നറുമായി എമിറേറ്റസ് വിമാനം ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. ഇനിയും ഇത്തരം മൂന്ന് കണ്ടെയ്‌നറുകൾ കൂടി ഉണ്ടാകുമെന്ന് ചോയ്‌സ് ഗ്രൂപ്പ് അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.