Kerala

ആഘോഷിച്ചോളൂ, പക്ഷേ കോവിഡ് പ്രോട്ടോക്കോള്‍ മറക്കരുത്: കളക്ടര്‍

 

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ ഏവരും ശ്രദ്ധിക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. പോകേണ്ട സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അനാവശ്യമായി കൂട്ടം ചേരാനോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ പാടില്ല. കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കാന്‍ മറക്കരുത്. ഇവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം. ഇവര്‍ അനാവശ്യമായി വീടിനു പുറത്തു പോകുന്നതും ഒഴിവാക്കണം. കേക്കുകള്‍, മറ്റുള്ള ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവ നല്‍കുന്നതിനു മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഒരു വീട്ടില്‍ നിന്നും പരമാവധി രണ്ടുപേര്‍ മാത്രം ഷോപ്പിംഗിനും മറ്റുമായി പുറത്തുപോകാന്‍ ശ്രദ്ധിക്കണം. ഇവര്‍ ആവശ്യമുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.

വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ഉടമസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ളവ തയ്യാറാക്കി വയ്ക്കണം. സാമൂഹിക അകലം, മാസ്‌ക് എന്നിവ ഇത്തരം സ്ഥാപനങ്ങളില്‍ കൃത്യമായും ഉറപ്പാക്കണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് കടയിലുള്ളവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വേണം. കാവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരുകാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. ഇവര്‍ എത്രയും വേഗം ആരോഗ്യ കേന്ദ്രത്തിലെത്തണം.

കോവിഡിന്റെ അതിശക്തമായ രണ്ടാംവരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഇത്തവണത്തെ ക്രിസ്മസ് നന്മയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മാത്രമല്ല കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും കൂടിയായി മാറാന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.