Breaking News

47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ നിരോധിച്ച 59 ആപ്പുകളുമായി ബന്ധമുള്ള 47 ആപ്പുകളാണ് നിരോധിച്ചത്.

അതേസമയം, പബ്ജി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഡേറ്റ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. അലി എക്സ്പ്രസ്, ലുഡോ വേള്‍ഡ് തുടങ്ങിയവയും പട്ടികയിലുണ്ട്.

നേരത്തെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക് അടക്കമുളള ആപ്പുകള്‍ നിരോധിച്ചത്.രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുന്നതാണ് ഈ ആപ്പുകളെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

നേരത്തെ നിരോധിച്ച ചൈനീസ് ആപ്പുകള്‍

ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി,വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്‌ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജന്‍ഡ്‌സ്, ഡിയു പ്രൈവസി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.