ദുബായ്: യുഎഇ ഉള്‍പ്പടെയുളള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും കോവിഡ് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് ഹാജരാക്കണം. നിയമം തിങ്കളീഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പ്രത്യേക പ്രായ പരിധി വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്കുള്‍പ്പടെ പിസിആര്‍ ടെസ്റ്റ് എടുക്കേണ്ടി വരും. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യോമയാന മന്ത്രാലയവുമായി ചേര്‍ന്നാണ് അന്താരാഷ്ട്ര യാത്രികര്‍ക്കുളള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയത്.
കോവിഡ് ആര്‍ടി പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് എയര്‍ സുവിധ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കണം. റിസല്‍ട്ടിന്റെ പ്രിന്റ് ഔട്ട് കൈയ്യില്‍ കരുതുകയും ചെയ്യണം. അതേസമയം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റുണ്ട്. യാത്രാക്കാര്‍ സ്വന്തം ചെലവിലായിരിക്കണം കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. അടുത്ത ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നുളള യാത്രയാണെങ്കില്‍, പിസിആര്‍ ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പിക്കുന്നതില്‍ ഇളവുണ്ട്.
എയര്‍ സുവിധ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കി ഇളവിന് അപേക്ഷിക്കണം. കൃത്യമായ വിവരങ്ങളായിരിക്കണം വ്യക്തമാക്കേണ്ടത്. ഇല്ലെങ്കില്‍ നിയമ നടപടിയുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണം.
കേരളത്തിലേക്കാണ് യാത്രയെങ്കില്‍ 14 ദിവസത്തെ ക്വാറന്റീനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. ഏഴ് ദിവസം കഴിഞ്ഞ് ആര്‍ ടി പിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. അതല്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റീനാണ് അഭികാമ്യം. വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരാണെങ്കിലും ക്വാറന്റീനില്‍ ഇളവില്ല.
യുഎഇയില്‍ അബുദാബി ഒഴികെയുളള എമിറേറ്റുകളില്‍ 150 ദിര്‍ഹമാണ് ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ നിരക്ക്. അബുദാബിയില്‍ 85 ദിര്‍ഹത്തിന് പിസിആര്‍ ടെസ്റ്റ് ചെയ്യാം. യാത്രാ ആവശ്യത്തിനുളള പിസിആര്‍ ടെസ്റ്റ് റിസല്‍റ്റില്‍ ടെസ്റ്റ് എടുത്ത സമയം, തിയതി, ടെസ്റ്റ് റിസല്‍റ്റ് വന്ന സമയം, തിയതി ഇതൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.