Web Desk
പിഞ്ചുകുഞ്ഞിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പി പി ഷംസീര്‍ – അഷറ ദമ്പതികളുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ആമിന അജ്വവയെയാണ് വീട്ടില്‍ നിന്നും 50 മീറ്ററോളം ദൂരെയുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.
വ്യാഴാഴ്ച ഉച്ചയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാത്തതിനാല്‍ മാതാവ് പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് കൊളാവിപ്പാലത്തിന് അടുത്ത് തോട്ടിലൂടെ കൊച്ചുകുട്ടി ഒഴുകുന്നത് സമീപവാസി കണ്ടത്. കരയ്‌ക്കെടുത്ത കുഞ്ഞിനെ വീട്ടുകാരും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 50 മീറ്ററോളം ദൂരെയുള്ള തോട്ടില്‍ കുഞ്ഞ് എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്. മൃതദേഹം കൊയിലാണ്ടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി: സെല്‍ന മറിയം. നാട്ടില്‍ പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തുന്നയാളാണ് ഷംസീര്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.