കാസര്‍ഗോഡ്: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് വെച്ച് നടന്ന ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്ര യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോയ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ മുഖ്യമന്ത്രി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
വിവിധ മേഖലകളിലുളള ജനങ്ങളുമായി നടത്തിയ ചര്‍ച്ചകളോടെയാണ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആഗ്രഹിക്കുന്നെണ്ടെന്ന കാര്യം കൂടുതല്‍ ഉറപ്പായെന്ന് അദ്ദേഹം പറഞ്ഞു. വലിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത പ്രതിസന്ധികള്‍ മറികടന്നാണ് ജനാഭിലാഷം നടപ്പാക്കിയതെന്നും ജനങ്ങളുടെ പ്രതീക്ഷ എല്‍ഡിഎഫ് സഫലമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറിനെതിരായ കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീര്‍ത്ത് സംരക്ഷിച്ചു. സ്വന്തം കളങ്കം സര്‍ക്കാറിന് മേല്‍ അടിച്ചേല്‍പ്പിച്ചാണ് പ്രതിപക്ഷം കുപ്രചാരണം നടത്തിയത്. പക്ഷേ ഈ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ ഉയര്‍ത്തിയ കോട്ടയില്‍ തട്ടി ഇല്ലാതായി. യു.ഡി.എഫിനെ ജനം ശാപ വാക്കുകളോടെയാണ് ഇറക്കി വിട്ടത്. ജനങ്ങളുടെ നിരാശയ്ക്ക് പകരം എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രത്യാശ കൊണ്ടു വന്നു. ജനങ്ങളുടെ പ്രതീക്ഷ ഇടതുസര്‍ക്കാര്‍ നിറവേറ്റി. കടുത്ത പ്രതിസന്ധിക്കിടെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റിയത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.