Kerala

മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നത്​ കോവിഡ്​ പ്രതിരോധം പാളിയതിനാല്‍ – ചെന്നിത്തല

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന ബോധം വന്നതുകൊണ്ടാണ്​ മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അശാസ്​ത്രീയ സമീപനങ്ങളും അലംഭാവവും വീമ്പ് പറച്ചിലും കാരണമാണ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ കക്ഷികളും അവര്‍ നേതൃത്വം കൊടുക്കുന്ന ത്രിതല പഞ്ചായത്ത്​ സംവിധാനങ്ങളും മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​. ജനപ്രതിനിധികളും സജീവമാണ്​​. കോവിഡ്​ പ്രതിരോധം അവതാളത്തിലായി എന്ന്​ മുഖ്യമന്ത്രി തുറന്നു പറഞ്ഞിട്ടുണ്ട്​. അതിന്​ അ​ദ്ദേഹം ആരോഗ്യപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയുമാണ്​ കുറ്റപ്പെടുത്തിയത്​. എന്നാല്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പ്രതിപക്ഷം സമരം ചെയ്​തതുകൊണ്ടാണ്​ രോഗവ്യാപനം ഉണ്ടാവുന്നതെന്ന ധ്വനിയിലാണ്​ മുഖ്യമന്ത്രി സംസാരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കഴിവില്ലാത്ത ഒരാള്‍ പരാജയത്തി​ന്റെ മുഴുവന്‍ ഉത്തരവാദിത്തം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുന്ന രസകരമായ കാഴ്​ചയാണ്​ ബുധനാഴ്​ചത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്​. രണ്ട്​ മന്ത്രിമാരെ മൂക സാക്ഷികളാക്കി മുഖ്യമന്ത്രി ഒരു മണിക്കൂര്‍ സാരോപദേശം നടത്തുമ്ബോഴും കോവിഡി​ന്റെ മറവില്‍ അഴിമതിയും കൊള്ളയും നിര്‍ബാധം നടക്കുകയാണെന്നും അഴിമതി​യുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്​ ആണെന്നും ചെന്നിത്തല ആരോപിച്ചു.

രക്ഷകന്‍ ചമഞ്ഞ്​ പ്രഭാഷണം നടത്തിയ ശേഷം സ്വന്തം അനുയായികള്‍ക്ക്​ കൊള്ളയടിക്കാനായി കേരളത്തി​ന്റെ വാതില്‍ തുറന്നുകൊടുക്കുകയാണ് ​മുഖ്യമന്ത്രി ​ചെയ്യുന്നത്​. കേരളം കോവിഡ് ​പ്രതിരോധത്തില്‍ മുമ്പിലാണെന്ന്​ കാണിക്കാനായി പരിശോധനകള്‍ കുറച്ചുവെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.