ന്യൂഡല്‍ഹി: ബിഹാറില്‍ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ. ഒന്നാം ഘട്ടത്തില്‍ ഒക്ടോബര്‍ 28ന് 71 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ മൂന്നിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാവും വോട്ടെടുപ്പ്. നവംബറിന് ഏഴിന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോവുക. നവംബര്‍ 10ന് വോട്ടെണ്ണും.
പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു. കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം നല്‍കും. പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ പരമാവധി ഓണ്‍ലൈനായി നടത്തും.
വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും അനുമതി. വാഹനപ്രചാരണത്തിന് പരമാവധി രണ്ട് വാഹനങ്ങള്‍ മാത്രമായിരിക്കും അനുവദിക്കുകയെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി. ഒരു ബൂത്തില്‍ പരമാവധി ആയിരം പേര്‍ മാത്രമായിരിക്കും ഉണ്ടാവുക. നേരത്തെ ഇത് ആയിരത്തി അഞ്ഞൂറായിരുന്നു.
തെരഞ്ഞെടുപ്പിനായി ഏഴ് ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകളും 46 ലക്ഷം മാസ്കുകളും 6 ലക്ഷം പി.പി.ഇ കിറ്റുകളും 6.7 ലക്ഷം മുഖാവരണങ്ങളും 23 ലക്ഷം ഗ്ലൗസുകളും ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്കായി പുനരുപയോഗിക്കാന്‍ കഴിയാത്ത 7.2 കോടി ഗ്ലൗസുകളും ഒരുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.