Kerala

രോഗപ്രതിരോധനത്തിനായി  എല്ലാവരും ഒരുമിച്ചുനിക്കണമെന്ന്  രമേശ് ചെന്നിത്തല

 

കോവിഡ് രോഗവ്യാപനം ശക്തമാകുകയും  തലസ്ഥാനമായ തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച്ചകളെക്കുറിച്ചുള്ള വിയോജിപ്പും നിലനില്‍ക്കുമ്പോള്‍ തന്നെ ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ വ്യാപിക്കുന്നതു തടയാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാകേന്ദ്രമാകെയും നിലകൊള്ളുന്ന തിരുവനന്തപുരം നഗരത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്. മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു കഴിയില്ലെന്നതു കൂടിയാണ് അതു വ്യക്തമാക്കുന്നത്. ഞായറാഴ്ച ദിവസം രാത്രി ഉള്ള കടകള്‍ അടച്ചുപോയതിനുശേഷം പൊടുന്നനെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന അസൗകര്യങ്ങള്‍ ചെറുതല്ല. ജീവസന്ധാരണത്തിനു കഴിയുന്ന സാധനങ്ങള്‍ പോലും മുന്‍കൂട്ടി വാങ്ങിവയ്ക്കാന്‍ കഴിയാത്ത സ്ഥിതി പെട്ടെന്നുള്ള അടച്ചിടല്‍ പ്രഖ്യാപനം ഉളവാക്കി. എങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമാണ് ഇതെന്നു പ്രതിപക്ഷം കരുതുന്നില്ല. അതേസമയം ഈ ട്രിപ്പിള്‍ ലോക്ഡൗണിലേക്കു നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികളെടുക്കുകയും വേണം.
സര്‍ക്കാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്ന കോവിഡ് പ്രതിരോധ മാര്‍ഗരേഖകള്‍ ജനങ്ങള്‍ അതേ പടി പാലിക്കണമെന്നു പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു.

കേരളത്തില്‍ കോവിഡ് രോഗബാധ ആരംഭിച്ച സമയം മുതല്‍ രോഗപ്രതിരോധത്തിനായുള്ള കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നടപടികള്‍ക്കു പൂര്‍ണപിന്തുണ പ്രതിപക്ഷം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചു മാത്രമെ സമരങ്ങള്‍ സംഘടിപ്പിക്കാവൂവെന്നാണ് ഒടുവില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. സാമൂഹിക-ആരോഗ്യരംഗങ്ങളില്‍ ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തിനുള്ള മുന്‍തൂക്കവും കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ ഈ രംഗത്തു നല്‍കിയ സംഭാവനകളും രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു സഹായകരമായി. എന്നാല്‍ ഇന്നോളമുള്ള എല്ലാ സര്‍ക്കാരുകള്‍ക്കും അവകാശപ്പെടാന്‍ കഴിയുന്ന ഈ നേട്ടം തങ്ങളുടേതു മാത്രമാക്കി അവതരിപ്പിക്കാനാണു പിണറായി സര്‍ക്കാര്‍ മുതിര്‍ന്നത്. ഇതിനെ തുറന്നു കാണിക്കാനും സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി കേരളത്തെ കൂടുതല്‍ ജാഗ്രത്താക്കാനുമാണ് പ്രതിപക്ഷം ഇക്കാലയളവില്‍ ശ്രമിച്ചത്. ഓരോ ഘട്ടങ്ങളിലും പ്രതിപക്ഷം എടുത്ത നിലപാടുകള്‍ കേരളീയ സമൂഹത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയാണു ചെയ്തത്. ആ സമീപനം തുടരുന്നതിനൊപ്പം, രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ  പ്രതിരോധപ്രവര്‍ത്തനള്‍ക്കു കൈത്താങ്ങായി കേരളത്തെ രോഗമുക്തമാക്കാനുള്ള ദൗത്യം പ്രതിപക്ഷം ശക്തമായി നിര്‍വഹിക്കുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനായി കേരളമാകെ ഒന്നിക്കാമെന്നു പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.