Breaking News

എന്റെ ഡിഎന്‍എ എന്തെന്ന് കോടിയേരി പറയണ്ട: ചെന്നിത്തല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഡിഎന്‍എ എന്തെന്ന് കോടിയേരി പറയണ്ട. അത് ജനങ്ങള്‍ക്ക് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ കോടിയേരി യോഗ്യനല്ലെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് കോടിയേരിക്ക് നേരത്തെ അറിയാമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇതുവരെ രാജ്യദ്രോഹ കുറ്റത്തില്‍ പ്രതിസ്ഥാനത്ത് വന്നിട്ടില്ലെന്നും വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയില്‍ മുങ്ങി. ഐടി വകുപ്പ് അഴിമതി വാര്‍ത്തകള്‍ പുറത്ത് വരുന്നു. വകുപ്പിന് കീഴിലുളള 24 ഓളം സ്ഥാപനങ്ങളില്‍ നടന്നിട്ടുളള നിയമനങ്ങള്‍ ഭൂരിഭാഗവും പിന്‍വാതില്‍ വഴിയുളളതാണ്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ വന്ന ചെറുപ്പക്കാരെ ചതിക്കുന്ന പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജ് ആണ്. സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ല. യുഡിഎഫും താനും ഈ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്‌കിറ്റ്, ആഭ്യന്തര വകുപ്പിലെ അഴിമതി,ഐടി വകുപ്പിലെ അഴിമതി ഇങ്ങനെ നിരവധി അഴിമതികള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയുടെ ഇഷ്ടനേതാവായി ചെന്നിത്തല മാറിയെന്നും ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല ആവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ്-ബിജെപി തന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും കോടിയേരി പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.