തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്നയ്ക്ക് കൈക്കൂലി നല്‍കിയ യൂണിടാക്ക് പ്രതിപക്ഷ നേതാവിന് കൈമാറാന്‍ ഐ ഫോണ്‍ സ്വപ്നയെ ഏല്‍പ്പിച്ചുവെന്ന പ്രചാരണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. തനിക്കെതിരെ ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. ഇതിലൊന്നും താന്‍ തളരില്ല, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
‘കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാള്‍ അവിടെ നിന്നും നല്‍കി. അതല്ലാതെ തനിക്ക് ആരും ഐഫോണ്‍ നല്‍കിയിട്ടില്ല. ദുബൈയില്‍ പോയ സമയത്ത് വില കൊടുത്ത് വാങ്ങിയ ഐഫോണ്‍ മാത്രമാണ് കൈവശമുള്ളത്’ ചെന്നിത്തല പറഞ്ഞു.
നേരത്തെ ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കി. യുഎഇ കോണ്‍സുലേറ്റിനായി ആണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയത്. യുഎഇ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കാനായാണ് ഐ ഫോണുകള്‍ സ്വപ്ന വാങ്ങിയത്. ഈ അതിഥികളില്‍ ഒരാള്‍ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബര്‍ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്നയ്ക്ക് നല്‍കിയ ഫോണുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്ന സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.