India

രാജ്യത്തിന്റെ പ്രതിരോധ നയത്തിലെ മാറ്റങ്ങൾ: കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ

 

രാജ്യത്തിന്റെ പ്രതിരോധ ഓഫ്സെറ്റ് പോളിസി മാറ്റുന്നതിനും ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവൽക്കരിക്കുവാനുമുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 300 കോടി രൂപയിൽ കൂടുതലുള്ള പ്രതിരോധ കരാാറിൻ്റെ 30 ശതമാനം തുക കരാർ ലഭ്യമാക്കപ്പെടുന്ന വിദേശ കമ്പനികൾ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ വികസനത്തിനായ് നിക്ഷേപിക്കേണ്ടതുണ്ടെന്നതാണ് പ്രതിരോധ ഇടപ്പാടുകളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഓഫ്സെറ്റ് നയം. ഈ നയത്തിൽ വെള്ളം ചേർക്കുകയാണ്. ഒപ്പം ഡിഫൻസ് മേഖലയെ സ്വകാര്യവൽകരിക്കുവാനുള്ള നീക്കവും.

കേന്ദ്ര സർക്കാർ തീരുമാനം ദേശീയ താല്പര്യത്തിന് വിരുദ്ധമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖല സജ്ജമാക്കപ്പെടുന്നതിലെ രഹസ്യാത്മകത നഷ്ടപ്പെടുന്നതിന് വഴിവയ്ക്കും. അതിനാൽ പ്രതിരോധ നയം മാറ്റമടക്കമുള്ള തീരുമാനങ്ങൾ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം, സാങ്കേതിക വിദ്യ കൈമാറ്റം ഇതെല്ലാം സർക്കാരിൻ്റെ തന്നെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ആത്മനിർഭർ ഭാരത് മിഷനും കടകവിരുദ്ധമാണ്. രാജ്യത്തെ 41 ആയുധ ഫാക്ടറികളെ കോർപ്പറേറ്റുവൽക്കരിക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ 70000 ത്തോളം ജീവനക്കാർ സമരത്തിലാണ് – കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ശശി തരൂർ, ഗുലാം നബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി എന്നീ നേതാക്കളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.