ദേശീയപാത 66 (പഴയ എന്‍.എച്ഛ്. 17) ല്‍ തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയില്‍ പെടുന്ന ഈ റോഡ് പതിനഞ്ചുവര്‍ഷത്തെ പരിപാലനം കൂടി ഉള്‍പ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്.
രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്. ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്‍. ഗ്രൂപ്പുകള്‍ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ കരസ്ഥമാക്കിയത്.
ദേശീയപാതാ അതോറിറ്റിയുടെ കരാറില്‍ ആദ്യമായാണ് ഊരാളുങ്കല്‍ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാര്‍ നേടുന്നതും. കേന്ദ്രസര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.
കേരളത്തില്‍നിന്നുള്ള ഒരു കരാര്‍സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവര്‍ണ്ണചതുഷ്‌ക്കോണ സൂപ്പര്‍ ഹൈവേ തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുന്ന നാഷണല്‍ ഹൈവേ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെന്‍ഡറില്‍ ഒറ്റയ്ക്കു പങ്കെടുക്കാന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാര്‍സ്ഥാപനം ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്.
സംസ്ഥാനാതിര്‍ത്തിയില്‍നിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെന്‍ഡറിനെക്കാള്‍ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എന്‍.ആര്‍. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്.
രണ്ടുവര്‍ഷമാണു നിര്‍മ്മാണകാലാവധി. എസ്റ്റിമേറ്റുതുക 1268.53 രൂപയാണ്. കരാറിന്റെ 40 ശതമാനം തുകയേ നിര്‍മ്മാണസമയത്തു ലഭിക്കൂ. ബാക്കി 15 വര്‍ഷംകൊണ്ടു 30 ഗഡുക്കളായാണു നല്കുക. നിര്‍മ്മാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ആറുവരി ആക്കുന്ന പദ്ധതിയില്‍ തലപ്പാടി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള 11 റീച്ചുകളുടെയും ആലപ്പുഴ ജില്ലയിലെ പറവൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള മൂന്നു റീച്ചിലെയും ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നതില്‍ വടക്കുനിന്നു കാപ്പിരിക്കാട് വരെയുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മറ്റുള്ളവയും വൈകാതെ പൂര്‍ത്തിയാകും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.