Kerala

പൊതുവിദ്യാഭ്യാസമേഖലയിൽ ഉയരുന്നു മികവിന്റെ കേന്ദ്രങ്ങൾ

 

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികവിലേയ്ക്കുയരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്.ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം.

10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

തിരുവനന്തപുരം ജില്ല
********
1.കോവളം – ജി.എച്ച്.എസ്.എസ്, ബാലരാമപുരം
2.വട്ടിയൂർക്കാവ് – ജി.ജി.എച്ച്.എസ്, പട്ടം
3.നെടുമങ്ങാട് – ജി.ജി.എച്ച്.എസ്.സ്, നെടുമങ്ങാട്
4.കഴക്കൂട്ടം – ജി.എച്ച്.എസ്.എസ് , കഴക്കൂട്ടം
5.വാമനപുരം – ജി.എച്ച്.എസ്.എസ്, വെഞ്ഞാറമ്മൂട്

കൊല്ലം ജില്ല
*****
6.കൊല്ലം – ജി.എച്ച്.എസ്.എസ്, അഞ്ചാലുമ്മൂട്
7.കൊട്ടാരക്കര – ജി.വി.എച്ച്.എസ് & ബി.എച്ച്.എസ്, കൊട്ടാരക്കര
8.കുന്നത്തൂർ – ജി.എച്ച്.എസ്.എസ്, ശൂരനാട്
9.കരുനാഗപ്പള്ളി – ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി

ആലപ്പുഴ ജില്ല
******
10.ആലപ്പുഴ – ജി.എച്ച്.എസ്.എസ്, കലവൂർ

കോട്ടയം ജില്ല
***
11.പാല – എം.ജി.ജി.എച്ച്.എസ്.എസ്, പാല
12.കാഞ്ഞിരപ്പള്ളി – ഗവ.വി.എച്ച്.എസ്.എസ് (HSS Block) പൊൻകുന്നം
13.ചങ്ങനാശേരി – ജി.എച്ച്.എസ്.എസ്, തൃക്കൊടിത്താനം

ഇടുക്കി ജില്ല
****
14.തൊടുപുഴ – ജി.എച്ച്.എസ്.എസ്, തൊടുപുഴ
15.ദേവികുളം – ജി.എച്ച്.എസ്.എസ്, കുഞ്ചിത്തണ്ണി

എറണാകുളം ജില്ല
*****
16.കുന്നത്തുനാട് – ജി.എച്ച്.എസ്.എസ്, സൗത്ത് വാഴക്കുളം
17.പിറവം – ജി.എച്ച്.എസ്.എസ്, പിറവം
18.കോതമംഗലം – ജി.എം.എച്ച്.എസ്.എസ്, ചെറുവത്തൂർ
19.കളമശേരി – ജി.എച്ച്.എസ്.എസ, കൊങ്ങോർപ്പിള്ളി

തൃശൂർ ജില്ല
****
20.ചേലക്കര – ജി.എച്ച്.എസ്.എസ്,ചെറുതുരുത്തി,ചേലക്കര

മലപ്പുറം ജില്ല
******
21.വേങ്ങര – ജി.വി.എച്ച്.എസ്.എസ്, വേങ്ങര
22.തിരൂരങ്ങാടി – ജി.എച്ച്.എസ്.എസ്, നെടുവ

കോഴിക്കോട് ജില്ല
******
23.ബേപ്പൂർ – ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, ഫറോക്ക്
24.കുന്നമംഗലം – ആർ.ഇ.സി.ജി.എച്ച്.എസ്.എസ്, ചാത്തമംഗലം
25.കൊടുവള്ളി – ജി.എച്ച്.എസ്.എസ്, പന്നൂർ
26.എലത്തൂർ – ജി.എച്ച്.എസ്.എസ്, പയിമ്പ്ര
27.പേരാമ്പ്ര – ജി.വി.എച്ച്.എസ്.എസ്, മേപ്പയൂർ
28.ബാലുശേരി – ജി.വി.എച്ച്.എസ്.എസ്, നടുവണ്ണൂർ
29.കുറ്റ്യാടി – ജി.എച്ച്.എസ്.എസ്, കുറ്റ്യാടി
30.നാദാപുരം – ജി.എച്ച്.എസ്.എസ്, വളയം

കണ്ണൂർ ജില്ല
****
31.പയ്യന്നൂർ – എ.വി.എസ്.ജി.എച്ച്.എസ്,എസ്, കരിവെള്ളൂർ
32.കല്യാശേരി – ജി.എച്ച്.എസ്.എസ്, ചെറുതാഴം
33.ഇരിക്കൂർ – ജി.എച്ച്.എസ്.എസ്, ശ്രീകണ്ഠപുരം
34.തലശേരി – ജി.എച്ച്.എസ്.എസ്, ചിറക്കര
35.കൂത്തുപറമ്പ് – ജി.എച്ച്.എസ്.എസ്, പാട്യം

ഈ 35 സ്‌കൂളുകൾ കൂടാതെ 17 സ്കൂളുകൾ കൂടി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി നേരത്തേ കൈമാറിയിരുന്നു. അപ്പോൾ ആകെ 52 സ്കൂളുകൾ 5 കോടി പദ്ധതിയിൽ കൈമാറിക്കഴിഞ്ഞു.ഇതേ പദ്ധതിയിൽ 7 സ്കൂളുകൾ ഭാഗികമായി കൈമാറിയിട്ടും ഉണ്ട്. അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നൽകുന്നതെങ്കിലും അതിനുമുകളിൽ ചെലവ് വർധിക്കുകയാണെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നോ പിടിഎ ഫണ്ടിൽ നിന്നോ തുക കണ്ടെത്തി പദ്ധതി പൂർത്തിയാക്കി വരികയാണ്‌.

3 കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 395 സ്കൂളുകളില്‍ നടപ്പാക്കുന്നു. ഇതിൽ 29 സ്ക്കൂളുകൾ വികസന പ്രവർത്തികൾ പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു.ഇതേ പദ്ധതിയിൽ തന്നെ മൂന്നു സ്കൂളുകൾ ഭാഗികമായും കൈമാറിയിട്ടുണ്ട്. 1 കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ 446 സ്കൂളുകളിലാണ് വികസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ്.ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യു.എസ്.ബി. സ്പീക്കറുകള്‍, 4688 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍ ,എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്‌ബാന്റ് കണക്ടിവിറ്റി നല്‍കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ വിനിയോഗിച്ചു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിന് ഉയർത്തുന്നതിന് വൻ പദ്ധതികൾ ആണ്‌ കിഫ്ബി വഴി നടപ്പാക്കുന്നത്.785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.45000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്.ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്ക്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതികളുടെ നിർവഹണ ഏജൻസി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.