ഇന്ത്യയിലുടനീളം 15 പരീക്ഷണ കേന്ദ്രങ്ങളിലായി നടത്തിയ ഈ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഭേദമാകാത്ത ഡയബറ്റിക് ഫൂട്ട് അള്‍സറുള്ള 90 ശതമാനം രോഗികളിലും ഈ അള്‍സറിന്റെ വലിപ്പം കുറഞ്ഞു വന്നതായും, 75 ശതമാനം രോഗികളില്‍ 6-8 ആഴ്ച കൊണ്ട് ഈ രോഗം പൂര്‍ണമായും സുഖപ്പെട്ടതായും വ്യക്തമായിട്ടുണ്ട്. ഈ പരീക്ഷണ ഫലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട നിയന്ത്രണ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വോക്‌സ്ഹീല്‍ ഉല്‍പ്പാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അനുമതി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
‘ഇന്ത്യയില്‍ ഇങ്ങനെ കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വരുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്ന നിരക്കിലാണ് വര്‍ധിച്ചു വരുന്നത്. ഇതു തടയാന്‍ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തിറങ്ങുകയായിരുന്നു. ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സയ്ക്കുള്ള പ്രത്യേക തന്മാത്ര സ്വന്തമായുള്ള ജര്‍മനിയിലെ സൈറ്റോടൂള്‍സുമായി 15 വര്‍ഷം മുമ്പ് ഞങ്ങള്‍ കൈകോര്‍ത്തു. ഇപ്പോള്‍ ഇന്ത്യയില്‍ ഡയബറ്റിക് ഫൂട്ട് അള്‍സര്‍ രോഗവുമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷാ കിരണം നല്‍കാനായതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്,’ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയര്‍മാനും എംഡിയുമായ എസ്.ഡി സാവന്ത് പറഞ്ഞു.
ഇന്തോ-ജര്‍മന്‍ സഹകരണഫലമായി വികസിപ്പിച്ച നവീന മരുന്നാണ് വോക്‌സീല്‍ എന്നും ഇത് ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സാ രീതിയെ മാറ്റിമറിക്കുകയും അവയവം മുറിച്ചു മാറ്റല്‍ തടയുകയും ചെയ്യുമെന്നും സൈറ്റോടൂള്‍സ് എജി, ജര്‍മനിയുടെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഡിര്‍ക് കൈസര്‍ പറഞ്ഞു.
ഇതുവരെ പരിഹരിക്കപ്പെടാത്ത ഒരു മെഡിക്കല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഈ മികച്ച ശ്രമം ഒരു ഫാര്‍മ സൂപ്പര്‍ പവര്‍ എന്ന നിലയിലും സ്വയം പര്യാപ്ത രാജ്യം എന്ന നിലയിലും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതാണ്. ഈ മാസത്തോടെ വോക്‌സ്ഹീല്‍ രാജ്യത്തുടനീളം ലഭ്യമാകും.
സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍
1978ല്‍ സ്ഥാപിതമായ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രിസ്‌ക്രിപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 34ാമത് ഏറ്റവും വലിയ മരുന്നു കമ്പനിയാണ്. എപിഐ, ആര്‍&ഡി, സിആര്‍എഎം, ക്ലിനിക്കല്‍ റിസര്‍ച്, ഫോര്‍മുലേഷന്‍സ് എന്നിവയിലെല്ലാം മികവ് തെളിയിക്കുകയും 110 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സംയോജിത ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് സെന്റോര്‍. ലോകോത്തര ക്ലിനിക്കല്‍ റിസര്‍ച്, എപിഐ, യുഎസ്എഫ്ഡിഎ അംഗീകരിച്ച ഉല്‍പ്പാദന സംവിധാനങ്ങള്‍ എന്നിവ സെന്റോറിനുണ്ട്. തുടര്‍ച്ചയായി കഴിഞ്ഞ ആറു വര്‍ഷം എഡബ്ല്യുഎസിഎസ്-ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ, ഇന്ത്യയിലെ ഒന്നാം നമ്പര്‍ ജലദോഷ മരുന്നായ സൈനാറെസ്റ്റ് വിപണനം ചെയ്യുന്നത് സെന്റോര്‍ ആണ്.
സൈറ്റോടൂള്‍സ് എജി
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.