Web Desk
ന്യൂഡൽഹി: കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ പരീക്ഷയുടെ കാര്യം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
കോവിഡ് പശ്ചാത്താലത്തിൽ പരീക്ഷ നടത്തുന്നതിൽ ആശങ്ക അറിയിച്ച് ഒരു കൂട്ടം രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി പരിഗണിക്കവെ കുട്ടികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസ്സിലാക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. നിലവിൽ രാജ്യത്ത് കോവിഡ് പടർന്ന് പിടിക്കുന്നതിനാൽ പരീക്ഷ ഉടൻ നടത്താനുള്ള സാഹചര്യവും ഇല്ല.
ഹര്‍ജി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താനായിരുന്നു സി.ബി.എസ്.ഇയുടെ തീരുമാനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.