ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് cbseresults.nic.in, results.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാന്‍ സാധിക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്‍റെ ശരാശരിയെ അടിസ്ഥാനമാക്കിയും ഇന്‍റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഫലം തയ്യാറാക്കിയിരിക്കുന്നത്.
മൂന്നില്‍ കൂടുതല്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിഷയങ്ങളുടെ ശരാശരിയാണ് റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് വിഷയങ്ങളില്‍ മാത്രമാണ് പരീക്ഷയെഴുതിയതെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്‍റെ ശരാശരിയാണ് പരിഗണിക്കുക. അതേസമയം ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് ഇന്റേണല്‍ അസസ്‌മെന്‍റ് പരിഗണിച്ചാകും മൂല്യനിര്‍ണ്ണയം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.