സോളാര്‍ക്കേസില്‍ പുകമറ സൃഷ്ടിച്ച് അധികാരത്തില്‍ എത്തിയ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വേളയില്‍ ധൃതിപിടിച്ച് അതേകേസ് സി ബി ഐക്ക് വിടുന്നത് തുടര്‍ ഭരണം ലക്ഷ്യം വച്ചാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ഉമ്മന്‍ചാണ്ടിയും തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാരിന്റെ കപടമുഖം ജനമധ്യത്തില്‍ വലിച്ചുകീറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫിനെ നയിക്കുന്ന സാഹചര്യത്തില്‍ തുടര്‍ഭരണം എന്ന സ്വപ്‌നം തകരുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി സോളാര്‍ക്കേസ് സി ബി ഐക്ക് വിട്ടത്.
സിപിഐഎം പ്രതിസ്ഥാനത്ത് വന്ന പെരിയ ഇരട്ടക്കൊല,ഷുഹൈബ് വധം,ലൈഫ് മിഷന്‍ ക്രമക്കേട് എന്നിവയില്‍ സിബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത്. ദുഷ്ടലാക്കോടെ സോളാര്‍ക്കേസ് സിബി ഐക്ക് വിട്ട സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗമാണെന്നും ഹസ്സന്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.