കെ.അരവിന്ദ്
കാര്‍ ഇന്‍ഷുറന്‍സിന് കമ്പനികള്‍ താഴ്ന്ന പ്രീമിയം ഓഫര്‍ ചെയ്യാറുണ്ടെങ്കിലും അത്തരം പോളിസികള്‍ മതിയായ കവറേജ് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രീമിയം കുറയുന്നതിന് അനുസരിച്ച് കാറിന്റെ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു (ഐഡിവി) കുറ ഞ്ഞെന്നു വരാം. അത് ഇന്‍ഷുറന്‍സ് കവറേജ് കുറയുന്നതിന് കാരണമാകും.
കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ സം ഇന്‍ഷൂര്‍ഡ് തുകയാണ് കാറിന്റെ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു. കാര്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് കാര്‍ മോഷ്ടിക്കപ്പെടുകയോ അപകടങ്ങളില്‍ അറ്റക്കുറ്റപ്പണി നടത്താനാകാത്ത വിധം തകരുകയോ ചെയ്താല്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത്. അതിനാല്‍ പ്രീമിയം കുറഞ്ഞ പോളിസി എടുക്കുന്നതിനല്ല കാര്‍ ഉടമ പ്രാധാന്യം നല്‍കേണ്ടത്. മതിയായ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു ഉറപ്പുവരുത്തിയതിനു ശേഷമേ പ്രീമിയം താരതമ്യം ചെയ്യേണ്ടതുള്ളൂ.
സമഗ്രമായ കാര്‍ ഇന്‍ഷുറന്‍സ് പോളിസി രണ്ടു തരത്തിലുള്ള റിസ്‌കുകളാണ് കവര്‍ ചെയ്യുന്നത്. കാറിന് വരുന്ന കേടുപാടുകള്‍ ക്കുള്ളതാണ് ആദ്യത്തെ കവറേജ്. കാര്‍ ഓടിക്കുന്നതിനിടെ മറ്റൊരു വാഹനത്തിന് കേടു പാട് സംഭവിക്കുകയോ മറ്റൊരു വ്യക്തിക്ക് അപകടം സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ നല്‍കുന്ന കവറേജ് ആണ് രണ്ടാമത്തേത്. രണ്ടാമത്തെ കവറേജിനുള്ള പ്രീമിയം നിയമാനുസൃതമായാണ് തീരുമാനിക്കുന്നത്. അതേ സമയം ആദ്യത്തെ കവറേജിനുള്ള പ്രീമിയം കാറിന്റെ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യുവിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍ ഇന്‍ഷുറന്‍സ് പോളി സി എടുക്കുമ്പോഴും പുതുക്കുമ്പോഴും കാറി ന്റെ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു പ്രധാനമായി വരുന്നു.
പുതിയ കാര്‍ വാങ്ങുമ്പോള്‍ അത് വില്‍ ക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു നിശ്ചയിക്കുന്നത്. പുതിയ കാറിന്റെ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു നിശ്ചയിക്കുന്നത് എക്സ്-ഷോറൂം വിലയില്‍ നിന്നും തേയ്മാന നിരക്ക് കുറച്ചതിനു ശേഷമാണ്. സാധാരണ നിലയില്‍ പുതിയ കാറുകളുടെ തേയ്മാന നിരക്ക് അഞ്ച് ശതമാനമാണ്. അതായത് പുതിയ കാറുകളുടെ പരമാവധി ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു എക്സ് ഷോറൂം വിലയുടെ 95 ശതമാനമായിരിക്കും.
കാര്‍ ഷോറൂമില്‍ നിന്നും പുറത്തിറങ്ങുന്നതോടെ തേയ്മാന നിരക്ക് ഉയരുകയും ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു കുറയുകയും ചെ യ്യുന്നു. ഓരോ വര്‍ഷവും ഇന്‍ഷൂര്‍ഡ് ഡി ക്ലേര്‍ഡ് വാല്യു നിശ്ചിത നിരക്കില്‍ കുറയുന്നുണ്ട്. കാര്‍ വാങ്ങി ഒരു വര്‍ഷമാകുമ്പോഴേ ക്കും ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു 15 ശതമാനമാണ് കുറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 20 ശതമാനം, 30 ശതമാനം, 40 ശതമാനം എന്നിങ്ങനെ കുറയുന്നു. കാര്‍ വാങ്ങി അഞ്ച് വര്‍ഷമാകുമ്പോഴേക്കും ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു വാങ്ങിയ വിലയുടെ 50 ശതമാനം മാത്രമായിരിക്കും. ഓരോ തവണ പ്രീമിയം പുതുക്കുമ്പോഴും തേയ്മാന നിരക്കിന് അനുസരിച്ചാണ് ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു നിശ്ചയിക്കുന്നത്. അതേ സമയം കാറിന്റെ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു സ്വ ന്തം നിലയില്‍ നിശ്ചയിക്കാന്‍ ഉടമയ്ക്ക് അവസരമുണ്ട്. ഇത്തരത്തില്‍ നിശ്ചയിക്കാവുന്ന ഐഡിവിക്ക് ഓരോ ഇന്‍ഷുറന്‍സ് കമ്പനിയും കുറഞ്ഞ പരിധിയും കൂടിയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഐഡിവിക്ക് അനുസരിച്ച് പ്രീമിയത്തിലും മാറ്റം വരും. ഐഡിവി കുറയുമ്പോള്‍ പ്രീമിയം കുറയും.
ഐഡിവിക്ക് തുല്യമായ ക്ലെയിം നിശ്ചയിക്കുന്നത് രണ്ട് സാഹചര്യങ്ങളിലാണ്. കാര്‍ മോഷ്ടിക്കപ്പെടുകയോ അറ്റക്കുറ്റപ്പണി നടത്താനാകാത്ത വിധം അപകടത്തില്‍ 75 ശതമാനം തകരുകയോ ചെയ്താല്‍ ഐഡിവി പൂര്‍ ണമായും ക്ലെയിം ചെയ്യാം. കാര്‍ മോഷ്ടിക്കപ്പെട്ടാല്‍ ഉടന്‍ ക്ലെയിം തീര്‍പ്പാക്കാറില്ല. പൊലീ സ് അന്വേഷണത്തില്‍ കാര്‍ കണ്ടെത്താനാകാതെ വരികയാണെങ്കില്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം മാത്രമേ ക്ലെയിം തീര്‍പ്പാക്കുകയുള്ളൂ. അതുപോലെ കാര്‍ അറ്റക്കുറ്റപ്പണി നടത്താനാകാത്ത വിധം തകരുകയാണെങ്കില്‍ 75 ശതമാനത്തോളം കേടുപാടുണ്ടെന്ന് പ്രത്യേ ക ഏജന്റുമാരുടെ പരിശോധനയിലൂടെ കണ്ടെത്തുകയാണെങ്കില്‍ മാത്രമേ ഐഡിവിക്ക് തുല്യമായ ക്ലെയിം തുക ലഭിക്കുകയുള്ളൂ.
അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ ഐഡിവി കാര്‍ ഉടമയും ഇന്‍ഷുറന്‍ സ് കമ്പനിയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. അത്തരം കാറുകള്‍ക്ക് വരുന്ന കേടുപാടുകള്‍ക്കുള്ള കവറേജിനുള്ള പ്രീമിയം പൊതുവെ ഉയര്‍ന്നതായിരിക്കും.
ചുരുക്കത്തില്‍ ഐഡിവി കുറച്ചു കാണിച്ചാല്‍ പ്രീമിയം കുറയുമെങ്കിലും കാറിന് മതിയായ കവറേജ് ലഭിക്കുന്നതിന് പ്രീമിയം അല്‍പ്പം വര്‍ധിച്ചാലും മതിയായ ഐഡിവി നിശ്ചയിക്കുന്നതാണ് ഉചിതമെന്നാണ് കാര്‍ ഉടമകള്‍ മനസിലാക്കേണ്ടത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.