തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ തമ്മിലടി തുടങ്ങിയ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിളിക്കാന്‍ ആഹ്വാനം ചെയ്ത് തലസ്ഥാനത്തുടനീളം ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.
നഗരത്തില്‍ പലയിടങ്ങളിലും കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലും രാഹുല്‍ ഗാന്ധിയുടെ പടവും രാഹുലിനെ വിളിക്കൂ, ഗ്രൂപ്പിസം അവസാനിപ്പിക്കൂ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയതും പോസ്റ്ററില്‍ കാണാം. മുമ്പ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത് ആരുടെയെങ്കിലും പേരില്‍ ആയിരുന്നില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ്സ് നവജീവന്‍ മൂവ്മെന്റ് എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ പേരോട് കൂടിയാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധിജി പോരാടി, നെഹ്രു പടുത്തുയര്‍ത്തിയ, ഇന്ദിരയും, രാജീവും പരിശ്രമിച്ച ആധുനിക ഇന്ത്യയെ രക്ഷിക്കാനും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ രക്ഷിക്കാനും രാഹുല്‍ വരണം എന്നാണ് ബോര്‍ഡുകളിലെ മറ്റൊരു ആവശ്യം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.