മലബാറിന്റെ ഐ.റ്റി. വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കില്‍ ആറു കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നു. ഒന്‍പതു സ്റ്റാര്‍ട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങള്‍ നിലവിലുള്ള പാര്‍ക്കില്‍ ഇതോടെ 48 കമ്പനികളും 45 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യു.എല്‍. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുക്കാനുള്ള അംഗീകാരവും പുതിയ കമ്പനികള്‍ക്കു ലഭിച്ചുകഴിഞ്ഞു.
ടെലികോം സര്‍വീസസ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ അപ്ലിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, എംപ്ലോയ്മെന്റ് സെക്ടര്‍, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍, മീഡിയ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഞ്ചിനീയറിങ്, എ.ഐ. സൊല്യൂഷന്‍സ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും യു.എസ്., യുറോപ്പ്, ഗള്‍ഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കള്‍.
നിലവില്‍ യു.എല്‍. സൈബര്‍ പാര്‍ക്കിലുള്ള ഐ.റ്റി. ജീവനക്കാരുടെ എണ്ണം 2046 കടന്നു. കോവിഡ് കാലത്ത് ആക്ഷന്‍ എഫ്.ഐ. ടെക്‌നോളോജിസ് നടത്തിയ 46 ഉം ഗ്രിഡ്‌സ്റ്റോണ്‍ ടെക്‌നോളോജിസ് നടത്തിയ 40 ഉം നിയമനങ്ങള്‍കൂടി ഉള്‍പ്പെടയാണിത്.
ഇതിനുപുറമെ പുതിയ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 475 ഐ ടി ജീവനക്കാരെക്കൂടി നിയമിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അവയ്ക്ക് ആകര്‍ഷകമായ വികസനപദ്ധതികളുമുണ്ട്. തുടര്‍ച്ചയായ വളര്‍ച്ച കാണിക്കുന്ന മറ്റു കമ്പനികളുടേതിനു സമാനമായ പ്രകടനമാണ് ഇവയും ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്ടിച്ചു വാര്‍ത്തയില്‍ ഇടം നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ഐ.റ്റി. പാര്‍ക്കാണ് ഇതേകാലത്തു വളര്‍ച്ചയും തൊഴിലും സൃഷ്ടിച്ചിരിക്കുന്നത്. ഐറ്റി അടിസ്ഥാനസൗകര്യത്തില്‍ മൂന്നാം സ്ഥാനമുള്ള കോഴിക്കോടിന് ആ പദവി നേടിക്കൊടുത്തതും കൂടുതല്‍ ഐ ടി കമ്പനികളെ ആനയിക്കുന്നതും മലബാറിലെ ആദ്യ ഐ.റ്റി. പാര്‍ക്കായ യു.എല്‍. സൈബര്‍ പാര്‍ക്കാണ്. കോഴിക്കോട് നഗരത്തില്‍ എല്ലാ ഗതാഗതസൗകര്യങ്ങളും അനുകൂലമായ സ്ഥാനത്താണു പാര്‍ക്ക്.
പാര്‍പ്പിടരംഗം മുതല്‍ മാനവവിഭവവികസനം വരെയുള്ള ആധുനികസാങ്കേതികവിദ്യാസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആഗോള സ്ഥാപനങ്ങള്‍ക്കെല്ലാം ഇണങ്ങുന്ന സുസജ്ജമായ ഇടമാണു സൈബര്‍ പാര്‍ക്ക്. ആഗോളനിലവാരം ഉള്ളതും പ്രശാന്തസുന്ദരവും ഹരിതവും മലിനീകരണമുക്തവുമായ ഒരു ജൈവവ്യൂഹമായി രൂപകല്പന ചെയ്തിയ്യുള്ള 27 ലക്ഷം ചതുരശ്രയടി പാര്‍ക്കില്‍ സംരംഭകര്‍ക്ക് ആയിരം മുതല്‍ ഒരുലക്ഷം വരെ ചതുരശ്രയടി വിസ്തൃതിയില്‍ സ്ഥലം എടുക്കാനാകും. നടന്നെത്താവുന്ന ദൂരത്തില്‍ പര്‍പ്പിടസൗകര്യവും ഉണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.