തിരുവനന്തപുരം: കഴിഞ്ഞ നാലു വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകജാലക ബോര്‍ഡ് വഴി അനുമതി നല്‍കിയത് 3,604.70 കോടി രൂപയുടെ വ്യവസായ പദ്ധതികള്‍ക്ക്. ഇതിലൂടെ 34,786 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ 750 കോടി രൂപയുടെ വാണിജ്യ പദ്ധതി, 539 കോടി രൂപ ചെലവില്‍ ബിലീവേഴ്‌സ് ചര്‍ച്ച് നിര്‍മിക്കുന്ന 1500 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ലേക് ഷോര്‍ ആശുപത്രിയുടെ 363.50 കോടി രൂപയുടെ വികസന പദ്ധതി, പിറ്റിഎല്‍ എന്‍ട്രപ്രൈസസിന്റെ 250 കോടി രൂപയുടെ വികസന പദ്ധതി, കിംസ്‌ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിന്റെ 210 കോടി രൂപയുടെ വികസന പദ്ധതി, എന്നിവ ഇങ്ങനെ അനുമതി കൊടുത്ത പദ്ധതികളില്‍ പെടുന്നു. ഇവയിലൂടെ 34,786 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യപരിരക്ഷ, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്‌ക്കരണം, ഖനനം, ഉത്പാദനം, വസ്ത്രനിര്‍മ്മാണം മുതലായ മേഖലകളിലാണ് പദ്ധതികള്‍ തുടങ്ങുന്നത്.
അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയത്. 1999 ല്‍ പാസാക്കിയ ഈ നിയമപ്രകാരം അനുമതി ലഭിക്കുന്നതിന് 45 ദിവസത്തെ സമയമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അതില്‍ ഭേദഗതി വരുത്തി കാലയളവ് 30 ദിവസമാക്കി കുറച്ചു. ഈ വ്യവസായ സൗഹൃദ നടപടി ഫലം കണ്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
15 കോടിയലധികം നിക്ഷേപസാധ്യതയുള്ള വ്യവസായങ്ങള്‍ക്കാണ് ഏകജാലക സംവിധാനം വഴി ദ്രുതഗതിയില്‍ അനുമതി ലഭിക്കുന്നതെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെഎസ്‌ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ ശ്രീ എസ് ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.