തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി. കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്കി. ലൈനുകളുടേയും ട്രാന്‍സ്ഫോര്‍മറുകളുടേയും അപകട സാധ്യതകള്‍ പരിശോധിക്കുന്ന നടപടി ജില്ലാ വ്യാപകമായി ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള പവര്‍ ഹൗസുകളില്‍ വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.
ശക്തമായ കാറ്റുണ്ടായാല്‍ മരങ്ങള്‍ കടപുഴകിവീണും ചില്ലകള്‍ ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി കമ്പികള്‍ പൊട്ടാന്‍ സാധ്യതയുള്ളതു മുന്‍നിര്‍ത്തി ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ കെ.എസ്.ഇ.ബി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, ജില്ലയില്‍ ഇന്നു രാത്രി മുതല്‍ അതിതീവ്ര മഴയ്ക്കുള്ള കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും പത്തു സെന്റിമീറ്റര്‍ വീതം തുറന്നു. 105.95 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്.
അരുവിക്കര ഡാമില്‍ 46.30 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. ഇവിടെ ആറു ഷട്ടറുകളില്‍ രണ്ടെണ്ണം ഉയര്‍ത്തിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.