Breaking News

ബുറെവി മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക്

 

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് നാളെ ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി തൂത്തുക്കുടി വഴി കരയിലെത്തും. കരതൊടുമ്പോള്‍ പരമാവധി വേഗം 70-80 കിലോമീറ്ററിലാണ്. കേരളത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരിക്കും. കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്കുഭാഗങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കരയിലെത്തിയാല്‍ കാറ്റിന്റെ വേഗത കുറയും. പ്രളയസാഹചര്യം നിലവില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പോലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണസജ്ജമാണ്. വ്യോമസേന ഹെലികോപ്ടറുകള്‍ സജ്ജമാക്കും. കപ്പലുകള്‍ തയ്യാറാക്കി വെക്കാന്‍ നാവികസേനയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം-കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം- ജെ. മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട-കെ. രാജു, ആലപ്പുഴ- ജി സുധാകരന്‍, കോട്ടയം- പി തിലോത്തമന്‍, ഇടുക്കി- എംഎം മണി, എറണാകുളം- വി.എസ് സുനില്‍കുമാര്‍ എന്നിങ്ങനെയാണ്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മനസ്സിലാക്കി ആ പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കും. കോയമ്പത്തൂര്‍ വ്യോമസേന കേന്ദ്രത്തില്‍ നിന്ന് എംഐ-17, സാരംഗ് എന്നീ ഹെലികോപ്ടറുകളും എഎന്‍-32 വിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.