ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. രണ്ടു ദിവസത്തിനുള്ളില്‍ ഈ വിഷയത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജനിതക വകഭദം വന്ന കോവിഡ് വൈറസ് ബ്രിട്ടനില്‍ പടരുന്ന സാഹചര്യത്തിലാണ്, അവിടെ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.
ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേരില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നു പേര്‍ കര്‍ണാടകക്കാരും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിദേശത്തു നിന്നും രാജ്യത്തെത്തിയ എല്ലാവരും ജീനോം സീക്വന്‍സിങ് ടെസ്റ്റിന് വിധേയരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.