Gulf

വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി കുവൈറ്റ്

ഡിസംബര്‍ 2 ന് 22 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് ക്രമേണ ഉയര്‍ന്നു വരികയായിരുന്നു. 19 ന് 75, 21 ന് 92, 22 ന് 143 ഉം ആയി ഇത് വര്‍ദ്ധിച്ചു.

കുവൈറ്റ് സിറ്റി : ശൈത്യകാല വിനോദസഞ്ചാരത്തിനും പുതുസവത്സരാഘോഷങ്ങള്‍ക്കും  വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്‍മാര്‍ കോവിഡ് ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണമെന്ന് അറിയിപ്പ്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്..

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ ഒമ്പത് മാസം പിന്നിട്ടുവെങ്കില്‍ കോവിഡിന്റെ ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണം. എങ്കില്‍ മാത്രമേ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളുവെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ പുതിയ മാനദണ്ഡം നിലവില്‍ വരും. കുവൈറ്റിലേക്ക് വരുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.
കുവൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍ പത്തുദിവസത്തെ ഹോം ക്വാറന്റൈനും വിധേയരാകണം. 72 മണിക്കൂര്‍ കഴിഞ്ഞ് ലഭിക്കുന്ന പിസിആര്‍ നെഗറ്റീവ് ഫലമാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്നും ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 143 കോവിഡ് കേസുകള്‍ കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് ഒമിക്രോണ്‍ ബാധയും കണ്ടെത്തിയിരുന്നു. ഇവരെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.