ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരായ പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്
അബുദാബി : ജനുവരി പതിനേഴിന് മുസഫ വ്യവസായ മേഖലയില്‍ ഹൂതികളുടെ ഡ്രോണാക്രമണത്തില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് കൊല്ലപ്പെട്ട രണ്ട് പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അനന്തര നിയമ നടപടികള്‍ക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സന്‍ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇവര്‍ പഞ്ചാബ് സ്വദേശികളാണെന്ന വിവരമാണ് എംബസി നല്‍കിയത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ അമൃത് സറിലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യുഎഇ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഊര്‍ജ്ജിത പിന്തുണ ലഭിച്ചെന്നും അംബാസഡര്‍ അറിയിച്ചു.
ജനുവരി പതിനേഴിന് രാവിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ സംഭരണ ശാലയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന മൂന്നു ഓയില്‍ ടാങ്കറുകള്‍ക്ക് മേലാണ് ഡ്രോണാക്രമണം ഉണ്ടായത്.
യെമനിലെ വിമത സംഘടനയായ ഹൂതികളാണ് ഇതിനു പിന്നിലെന്ന് യുഎഇ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികളുട നടപടിയില്‍ പ്രതിഷേധിക്കുകയും യുഎഇക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനു പിന്നാലെ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന പ്രത്യാക്രമണം നടത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സൗദിയിലേക്ക് പോയ യുഎഇയുടെ ചരക്കു കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.