ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും പുകയുന്നതിനിടെ സംസ്ഥാന ഭാരവാഹി യോഗം അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. വെള്ളി- ശനി ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന അജണ്ട.
അതേസമയം മഹിളാ മോര്‍ച്ചാ നേതാവ് വിദേശത്തെ മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത വിവാദവും എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും ചര്‍ച്ചയായേക്കും. ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ അമര്‍ഷം തുടര്‍ന്ന് വരുന്ന ഘട്ടത്തിലാണ് ഇതും ചര്‍ച്ചയാകുക.
നേരത്തെ പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും ക്യാബിനറ്റ് മന്ത്രി പദവി നല്‍കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രന്‍ വന്നത് മുതല്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നേരത്തെ ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ഏഴുമാസത്തിലേറെയായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ വിട്ടു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍
വിദേശകാര്യ സഹമന്ത്രി വി മുരളീധരനോടൊപ്പം യുവമോര്‍ച്ചാ നേതാവ് സ്മിതാ മേനോന്‍ വിദേശത്തെ മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതും നേരത്തെ വിവാദമായിരുന്നു. സ്മിതാ മേനോന്റെ നിയമനവും ചര്‍ച്ചയായി വന്നേക്കാവുന്ന ഘട്ടത്തില്‍ കൃഷ്ണദാസ് പക്ഷം യോഗത്തില്‍ എടുക്കുന്ന നിലപാട് പ്രസക്തമാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.