കൊച്ചി: പാര്‍ട്ടിക്കകത്തെ രൂക്ഷമായ ഭിന്നതകള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. കേന്ദ്രമന്ത്രി വി.മുരളീധരനും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റുമായി ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭിന്നത തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നിര്‍ദേശ പ്രകാരമാണ് യോഗം. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായത് മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം കലാപക്കൊടി ഉയരത്തിയിരിക്കുകയാണ്. എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷന്‍ ആക്കിയതും കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞതും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചു.
ഭിന്നതക്ക് ആക്കം കൂട്ടി നേതൃത്വത്തിനെതിരെ സീനിയര്‍ നേതാക്കളായ ശോഭ സുരേന്ദ്രനും വേലായുധനും പരസ്യമായി രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ തീര്‍ക്കലാണ് പ്രധാന ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.